മോ​മോ വി​ല്പ​ന​ക്കാ​ര​ൻ ഒ​രു ദി​വ​സ​മു​ണ്ടാ​ക്കു​ന്ന വ​രു​മാ​നം കേ​ട്ട് ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ: പ​ഠി​ക്കാ​ൻ പോ​യ സ​മ​യ​ത്ത് മോ​മോ​സ് വ​ല്ലോം ഉ​ണ്ടാ​ക്കി​യാ​ൽ മ​തി​യായിരുന്നു എന്ന് ക​മ​ന്‍റ് ; വൈറലായി വീഡിയോ

ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ പ​ല സ്ഥല​ത്തും സ്ട്രീ​റ്റ് ഫു​ഡ് ധാ​രാ​ള​മാ​യി വി​ൽ​ക്ക​പ്പെ​ടു​ന്നു​ണ്ട്. സ​മീ​പ കാ​ല​ത്താ​യി ഏ​റ്റ​വും പ്ര​ചാ​ര​ത്തി​ലു​ള്ള ഒ​ന്നാ​ണ് മോ​മോ​സു​ക​ൾ. ആ​വി​യി​ൽ വ​ച്ച് പു​ഴു​ങ്ങി​യെ​ടു​ക്കു​ന്ന ചൂ​ട​ൻ മോ​മോ​സു​ക​ൾ പ​ല രു​ചി​ക​ളി​ലും പ​ല ഫ്ലേ​വ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്. ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​ത്ത​രം ചെ​റു​കി​ട സം​രം​ഭ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഇ​വ​ർ​ക്ക് ഇ​തി​ൽ നി​ന്ന് വ​ലി​യ ലാ​ഭം കി​ട്ടു​ന്നു​വോ എ​ന്ന ചോ​ദ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ വ​ലു​താ​യി ഉ​യ​രു​ന്ന​താ​ണ്. ഇ​പ്പോ​ഴി​താ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കു​മു​ള്ള ഉ​ത്ത​രം ന​ൽ​കു​ന്ന വീ​ഡി​യോ ആ​ണ് വൈ​റ​ലാ​കു​ന്ന​ത്.

സാ​ർ​ഥക് സ​ച്ച്ദേ​വ് എ​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. തി​ര​ക്കേ​റി​യ ഒ​രു മോ​മോ സ്റ്റാ​ളി​ൽ ഒ​രു​ദി​വ​സം ചില​വ​ഴി​ച്ചു​കൊ​ണ്ടാ​ണ് യു​വാ​വ് വീ​ഡ‍ി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി സ​ച്ച്ദേ​വ് ഒ​രു ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ൽ വ​രി​ക​യും മോ​മോ​സ് വി​ൽ​ക്കു​ന്ന ക​ട​യി​ൽ ജോലിക്ക് നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. ശേ​ഷം അ​വി​ടെ എ​ങ്ങ​നെ​യാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് എ​ന്ന് നോ​ക്കി പ​ഠി​ക്കുന്നത് വീഡിയോയിൽ കാണാൻ.

ആ​വി​യി​ൽ വേ​വി​ച്ച മോ​മോ​സ് 60 രൂ​പ​യ്ക്കും ത​ന്തൂ​രി മോ​മോ​സ് 80 രൂ​പ​യ്ക്കു​മാ​ണ് ആ ​ക​ട​യി​ൽ വി​റ്റി​രു​ന്ന​ത്. ആ​ദ്യ​ത്തെ 90 മി​നി​റ്റി​നു​ള്ളി​ൽ, മോ​മോ​സ് വി​ൽ​പ​ന​ക്കാ​ര​ൻ ഏ​ക​ദേ​ശം 55 പ്ലേ​റ്റു​ക​ൾ വി​റ്റ​ഴി​ച്ചു. നാ​ല് മ​ണി​ക്കൂ​റി​നു ശേ​ഷം 121 പ്ലേ​റ്റ് ആ​വി​യി​ൽ വേ​വി​ച്ച മോ​മോ​സും 60-70 പ്ലേ​റ്റ് ത​ന്തൂ​രി മോ​മോ​സും വി​റ്റു പോ​യി. വൈ​കു​ന്നേ​ര​മാ​യ​പ്പോ​ഴേ​ക്കും 13,000 രൂ​പ​യാ​ണ് ക​ട​ക്കാ​ര​ന് ല​ഭി​ച്ച​ത്.

എ​ല്ലാ ദി​വ​സ​വും 13000 രൂ​പ​യ്ക്കോ അ​തി​നു മു​ക​ളി​ലോ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ എ​ത്ര​ത്തോ​ളം പ​ണം അ​യാ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്ന് ഓ​ർ​ത്തു നോ​ക്കു. എ​ന്താ​യാ​ലും സ​ച്ച്ദേ​വി​ന്‍റെ വീ​ഡി​യോ പെ​ട്ട​ന്ന് വൈ​റ​ലാ​യി. ക​ഷ്ട​പ്പെ​ട്ട് പ​ണി​യെ​ടു​ത്തി​ട്ടും ഇ​വി​ടെ മ​നു​ഷ്യ​ന് ഒ​രു മാ​സം കി​ട്ടു​ന്ന ശ​ന്പ​ള​മാ​ണ് അ​യാ​ൾ വെ​റും ഒ​രു ദി​വ​സം​കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന​ത് എ​ന്നാ​ണ് വീഡി​യോ ക​ണ്ട​വ​ർ പ​റ​യു​ന്ന​ത്. വ​ല്ല മോ​മോ​സും ഉ​ണ്ടാ​ക്കി വി​റ്റാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞ വി​രു​ത​രും കു​റ​വ​ല്ല.

 

Related posts

Leave a Comment