ജോ​ലി​യു​മി​ല്ല, വി​വാ​ഹ​വും ക​ഴി​ക്കാ​നാ​യി​ല്ല; ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​നു​ഷ്യ​ന് ചി​ല​ത് പ​റ​യാ​നു​ണ്ട്…

എ​ന്‍റെ പൊ​ക്കം നി​ങ്ങ​ൾ​ക്ക് അ​ത്ഭു​ത​വും കൗ​തു​ക​കര​വു​മാ​യി​രി​ക്കും. എ​ന്നാ​ൽ എ​നി​ക്ക് അ​ങ്ങ​നെ​യ​ല്ല. ധ​ര്‍​മ്മേ​ന്ദ്ര പ്ര​താ​പ് സിം​ഗി​ന് എ​ട്ട​ടി ര​ണ്ടി​ഞ്ച് ഉ​യ​ര​മു​ണ്ട്. പ്ര​താ​പ്ഗ​ഢ് ജി​ല്ല​യി​ലെ ന​ര്‍​ഹ​ര്‍​പു​ര്‍ കാ​സി​യാ​ഹി ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ഈ 48 ​കാ​ര​ന്‍ 2007-ല്‍ ​ഗി​ന്ന​സി​ലും ലിം​ക ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡി​ല്‍ ക​യ​റി​പ്പ​റ്റി​യി​രു​ന്നു.

ത​ന്‍റെ പൊ​ക്കം മൂ​ലം ത​നി​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും ര​സ​ക​ര​ങ്ങ​ളാ​യ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​ത്ത​ര​പ്ര​ദേ​ശി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മ​നു​ഷ്യ​ൻ പ​റ‍​യു​ന്ന​തി​ങ്ങ​നെ.

പൊ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഇ​ത്ര​യ​ധി​കം പ്ര​ശ​സ്തി ല​ഭി​ച്ചെ​ങ്കി​ലും ഉ​യ​രം ത​നി​ക്കെ​ന്നും ഭാ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. ഈ ​ഉ​യ​രം നി​മി​ത്തം വി​വാ​ഹ​മൊ ജോ​ലി​യോ അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​ട്ടി​ല്ല​ത്രെ. ഇ​പ്പോ​ള്‍ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ള്‍ ഉ​പേ​ക്ഷി​ച്ചു. ആ​ളു​ക​ള്‍​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്താ​ണ​ത്രെ ഇ​ദ്ദേ​ഹം വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​തി​നാ​യി മും​ബൈ​യി​ലേ​ക്കോ ഡ​ല്‍​ഹി​യി​ലേ​ക്കോ ഒ​ക്കെ യാ​ത്ര ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു. അ​തി​നി​ടെ, 2013-ല്‍ ​ഒ​രു വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കേ​ണ്ടി വ​ന്നു. നി​ല​വി​ല്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യി​ല്‍ ത​ന്‍റെ രാ​ഷ്ട്രീ​യ ഇ​ന്നിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ഉ​യ​രം ശാ​രീ​രി​ക​പ്ര​യാ​സ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​ണെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ഐ​ഡ​ന്‍റി​ക​ള്‍ സ​മ്മാ​നി​ക്കാ​ന്‍ അ​ത് ഉ​ത​കു​ന്നെ​ന്നും ധ​ര്‍​മ്മേ​ന്ദ്ര പ​റ​യു​ന്നു.

സു​ല്‍​ത്താ​ന്‍ കോ​സെ​ന്‍ എ​ന്ന തു​ര്‍​ക്കി​ക്കാ​ര​നാ​ണ് ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര​മു​ള്ള പു​രു​ഷ​ന്‍. 8 അ​ടി 2.82 ഇ​ഞ്ചാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​യ​രം. തു​ര്‍​ക്കി​യി​ലെ ഒ​രു ക​ര്‍​ഷ​ക​നാ​ണ് അ​ദ്ദേ​ഹം.

Related posts

Leave a Comment