കെ​എ​സ്ആ​ർ​ടി​സി ഉ​ല്ലാ​സ​യാ​ത്ര​ക​ൾ സൂ​പ്പ​ർ ഹി​റ്റ്; മൂ​ന്നു​വ​ർ​ഷ​മാ​കു​മ്പോ​ൾ നേ​ടി​യ​ത് 50 കോ​ടി​യു​ടെ വ​രു​മാ​നം; ഇ​നി വേ​ളാ​ങ്ക​ണ്ണി​യി​ലേ​യ്ക്കു തീ​ർ​ഥ​യാ​ത്ര


ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യി​ലെ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ല്ലാ​സ​യാ​ത്ര​ക​ൾ സൂ​പ്പ​ർ ഹി​റ്റാ​കു​ന്നു. 2021 ന​വംബറിൽ ആ​രം​ഭി​ച്ച പ​ദ്ധ​തി മൂ​ന്ന് വ​ർ​ഷ​മെ​ത്തു​മ്പോ​ൾ 50 കോ​ടി​യി​ലേ​റെ വ​രു​മാ​നം കെഎ​സ് ആ​ർ​ടി​സി​ക്ക് നേ​ടി കൊ​ടു​ത്തു. തി​ക​ച്ചും ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​തും വി​ജ​യ​ക​ര​വു​മാ​ണ് ബ​ജ​റ്റ് ടൂ​റി​സം എ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ലെ ഡി​പ്പോ​ക​ളി​ൽ നി​ന്നും വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് തീ​ർ​ത്ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് അ​ടു​ത്ത ല​ക്ഷ്യം. ഓ​രോ ഡി​പ്പോ​ക​ളി​ൽ നി​ന്നും വേ​ളാ​ങ്ക​ണ്ണി​യി​ലേ​യ്ക്കു​ള്ള റൂ​ട്ടു​ക​ളി​ലെ പ്ര​ധാ​ന ദേ​വാ​ല​യ​ങ്ങ​ളും തീ​ർ​ത്ഥ​യാ​ത്രാ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. സാ​ധ്യ​ത പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും വേ​ളാ​ങ്ക​ണ്ണി തീ​ർ​ത്ഥ​യാ​ത്ര ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ബ​ജ​റ്റ് ടൂ​റി​സം​ സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു.

ബ​ജ​റ്റ് ടൂ​റി​സം സെ​ൽ 100 ലേ​റെ പാ​ക്കേ​ജു​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​ൽ വ​യ​നാ​ട്, മൂ​ന്നാ​ർ , ഗ​വി ഉ​ല്ലാ​സ​യാ​ത്ര​ക​ളാ​ണ് ഏ​റ്റ​വും ഹി​റ്റാ​കു​ന്ന​ത്. ഉ​ല്ലാ​സ യാ​ത്ര​ക​ൾ കൂ​ടാ​തെ തീ​ർ​ത്ഥാ​ട​ന യാ​ത്ര​ക​ളും ന​ട​ത്തു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തീ​ർ​ത്ഥാ​ട​ന യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വേ​ളാ​ങ്ക​ണ്ണി തീ​ർ​ത്ഥ​യാ​ത്ര​യി​ൽ ത​ഞ്ചാ​വൂ​ർ ബൃ​ഹ​ദേ​ശ്വ​ര ക്ഷേ​ത്രം, നാ​ഗൂ​ർ തു​ട​ങ്ങി​യ ദേ​വാ​ല​യ സ​ന്ദ​ർ​ശ​ന​വും ഉ​ൾ​പ്പെ​ടു​ത്തും. രാ​മേ​ശ്വ​രം ധ​നു​ഷ്കോ​ടി യാ​ത്ര​യും സം​ഘ​ടി​പ്പി​ക്കാ​ൻ നീ​ക്ക​മു​ണ്ടെ​ന്ന​റി​യു​ന്നു. കേ​ര​ള​ത്തി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും വേ​ളാ​ങ്ക​ണ്ണി തീ​ർ​ത്ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment