കോഴിക്കോട്: മലപ്പുറത്തുനിന്ന് ബംഗളുരുവിലേക്ക് സര്‍വീസ് പോയ കെഎസ്ആര്‍ടിസി ബസ് നഞ്ചന്‍കോടിന് സമീപം മധൂരില്‍ അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു.മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ വൈലത്തൂര്‍ സ്വദേശി പാക്കര ഹബീബ് ആണ് മരിച്ചത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം.
മലപ്പുറം ഡിപ്പോയില്‍ നിന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്സ് ബസാണ് ഇന്നു പുലര്‍ച്ചെ നാലോടെ മധൂരില്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിച്ചു കയറി അപകടം സംഭവിച്ചത്.
മുന്നില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതുമൂലം കൂട്ടിയിടി ഒഴിവാക്കാന്‍ ബസ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഡിവൈ ഡറിൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നു ബസിനുള്ളിലേക്ക് തന്നെ തെറിച്ചു വീണാണ് മരണം സംഭവിച്ചത്. വീഴ്ചയില്‍ ബസിന്റെ മെയിന്‍ ഗ്ലാസിലടിച്ചു തലയ്ക്കും വാരിയെല്ലിനും ഏറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. മലപ്പുറത്തുനിന്ന് കെഎസ്ആര്‍ടിസിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.