“ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ഇ​ല്ല‌”; രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി​പ്പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​കു​ന്നു; ജ​ന​ങ്ങ​ൾ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് എ​ന്ന പേ​രി​ലു​ള്ള പു​തി​യ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ മു​ന്ന​റി​യി​പ്പു ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് എ​ന്നൊ​ന്നി​ല്ലെ​ന്നും ഇ​ന്ത്യ​യി​ൽ ഒ​രു അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്കും ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ചെ​യ്യാ​നാ​വി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

മ​ൻ കി ​ബാ​ത്തി​ന്‍റെ 115-ാം എ​പ്പി​സോ​ഡി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ര​വ​ധി​പ്പേ​ര്‍ ഇ​ത്ത​രം ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ൾ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ല്‍ ഒ​രാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ദൃ​ശ്യ​വു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.

പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ചേ​ർ​ന്ന് നാ​ഷ​ണ​ല്‍ സൈ​ബ​ര്‍ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ സെ​ന്‍റ​ര്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

വീ​ഡി​യോ കോ​ള്‍ വ​ന്ന നി​ര​വ​ധി ഐ​ഡി​ക​ളും സിം ​കാ​ര്‍​ഡു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ളും ബ്ലോ​ക്ക് ചെ​യ്തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. അ​ത്ത​രം കോ​ളു​ക​ൾ വ​രു​മ്പോ​ൾ പ​രി​ഭ്രാ​ന്ത​രാ​ക​രു​ത്.

ഒ​രു വ്യ​ക്തി​ഗ​ത വി​വ​ര​വും കൈ​മാ​റ​രു​ത്. ക​ഴി​യു​മെ​ങ്കി​ല്‍ വീ​ഡി​യോ കോ​ളി​ന്‍റെ സ്ക്രീ​ന്‍ ഷോ​ട്ട് എ​ടു​ക്ക​ണം അ​ല്ലെ​ങ്കി​ല്‍ റി​ക്കാ​ര്‍​ഡ് ചെ​യ്യ​ണം. പി​ന്നീ​ട് ദേ​ശീ​യ സൈ​ബ​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​ര്‍ 1930ല്‍ ​വി​വ​ര​മ​റി​യി​ക്ക​ണം.

തു​ട​ര്‍​ന്ന് cybercrime.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് തെ​ളി​വു​ക​ള​ട​ക്കം പ​രാ​തി അ​യ​ക്ക​ണം. പോ​ലീ​സി​ലും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment