കൊച്ചി: നവംബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയികൾക്കു സമ്മാനദാനത്തോടൊപ്പം ഒലിവ് പുഷ്പ ചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും അണിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വിജയകിരീടം തയാറാക്കിയത്.
മൂത്തേടത്ത് സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രൊഡക്ഷൻ സെന്ററിലാണ് കിരീടങ്ങൾ നിർമിച്ചത്. 8,9 ക്ലാസുകളിലെ 12 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ഇത്തവണ സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്കു സമ്മാനദാനത്തോടൊപ്പം ഒലിവ് പുഷ്പ ചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും അണിയിക്കും.
കണ്ണൂർ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഈ വിജയകിരീടം തയാറാക്കിയത്. പുരാതന ഒളിംപിക്സിൽ വിജയികൾക്ക് ഒലിവ് ചക്രത്തിന്റെ മാതൃകയിൽ കിരീടം അണിയിച്ചിരുന്നു.
മൂത്തേടത്ത് സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രൊഡക്ഷൻ സെന്ററിലാണ് കിരീടങ്ങൾ നിർമിച്ചത്. 8,9 ക്ലാസുകളിലെ 12 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.