ഇതൊക്കെയാണ് ഭാഗ്യം: 50 കൊ​ല്ലം മു​മ്പ് ന​ഷ്ട​പ്പെ​ട്ട അ​മൂ​ല്ല്യ​മാ​യ മോ​തി​രം തി​രി​കെ ഉ​ട​മ​യി​ലേ​ക്ക്

ന​മു​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ടു​ന്ന വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യാ​ലു​ള്ള മ​നോ വേ​ദ​ന അ​ത് ക​ഠി​ന​മാ​ണ്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ത് തി​രി​കെ ല​ഭി​ച്ചാ​ലു​ള്ള സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ്. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. 82 -കാ​ര​നാ​യ ഡേ​വി​ഡ് ലോ​റെ​ൻ​സോ​യ്ക്കാ​ണ് 50 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ണാ​താ​യ മോ​തി​രം തി​രി​കെ ല​ഭി​ച്ച​ത്.

അ​ദ്ദേ​ഹം യു​എ​സ് നേ​വ​ൽ അ​ക്കാ​ദ​മി​യി​ൽ ത​ന്‍റെ ബി​രു​ദ കോ​ഴ്സ് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് മോ​തി​രം ക​ള​ഞ്ഞ് പോ​യ​ത്. 1964 -ൽ ​പി​റ്റ്സ്ബ​ർ​ഗി​ന് സ​മീ​പ​മു​ള്ള യൂ​ണി​യ​ൻ​ടൗ​ൺ ക​ൺ​ട്രി ക്ല​ബ്ബി​ൽ ത​ന്‍റെ പി​താ​വി​നൊ​പ്പം ഗോ​ൾ​ഫ് ക​ളി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് താ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന മോ​തി​രം ന​ഷ്ട​മാ​യ​ത്. കു​റേ നേ​രം അ​ത് തി​ര​ഞ്ഞെ​ങ്കി​ലും അ​ത് തി​രി​കെ ല​ഭി​ച്ചി​ല്ല. നി​രാ​ശ​നാ​യി ഡേ​വി​ഡി​ന് മ​ട​ങ്ങ​ണ്ടി വ​ന്നു.

ഇ​തേ കോ​ഴ്‌​സി​ൽ സ​മീ​പ കാ​ല​ത്ത് ഗോ​ൾ​ഫ് ക​ളി​ക്കു​ക​യാ​യി​രു​ന്ന മൈ​ക്ക​ൽ സെ​ന​ർ​ട്ട് എ​ന്ന 70 -കാ​ര​ൻ. കളിക്കിടെയാണ് എ​ന്തോ ഒ​ന്ന് മ​ണ്ണി​ൽ പു​ത​ഞ്ഞു​കി​ട​ക്കു​ന്ന​ത് അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾതന്നെ അത് അദ്ദേഹം എ​ടു​ത്തു നോ​ക്കുകയും അ​ത് മോ​തി​ര​മാ​ണ് എ​ന്ന് മ​ന​സി​ലാ​കുകയും ചെയ്തു. അ​ങ്ങ​നെ അ​ദ്ദേ​ഹം അ​തി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്തി മോ​തി​രം ഏ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment