മാഡ്രിഡ് (സ്പെയിൻ): ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇസ്രയേൽ ആയുധനിർമാണ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള കരാർ സ്പെയിൻ റദ്ദാക്കി.
ആറ് മില്യൺ യൂറോ വിലവരുന്ന 15 മില്യൺ 9 എംഎം തിരകൾ വാങ്ങാനുള്ള കരാറാണ് സ്പെയിൻ റദ്ദാക്കിയത്. ഇസ്രയേൽ ആയുധ നിർമാണ കമ്പനിയായ ഗാർഡിയൻ ലിമിറ്റഡിൽനിന്നാണ് സ്പെയിനിലെ ആഭ്യന്തര മന്ത്രാലയം ഇത് വാങ്ങാനിരുന്നത്.
ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് സ്പെയിനിന്റെ തീരുമാനം. നേരത്തെ ഇസ്രയേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്പെയിൻ നിർത്തലാക്കിയിരുന്നു.