കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളജ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്നു ചാടിയ വിദ്യാർഥിക്ക് ഗുരുതര പരിക്ക്.
കാലും കൈയും ഒടിഞ്ഞ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം വർഷ ബിടെക് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്) വിദ്യാർഥിയായ പ്രഭു (19) ആണ് ഈ അവിവേകം കാട്ടിയത്. കോയമ്പത്തൂരിലെ മൈലേരിപാളയത്ത് സ്വകാര്യ എൻജിനീയറിംഗ് കോളജിലാണ് സംഭവം.
ഈറോഡ് മേക്കൂർ സ്വദേശിയായ പ്രഭു കോളജ് ഹോസ്റ്റലിലാണു താമസിച്ചിരുന്നത്. താൻ മന്ത്രവാദത്തിന്റെ സ്വാധീനത്തിലാണെന്നും അമാനുഷിക ശക്തിയുണ്ടെന്നും ഏത് കെട്ടിടത്തിൽനിന്നും ചാടാൻ കഴിയുമെന്നും ഇയാൾ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണു വിവരം. പ്രഭു കെട്ടിടത്തിൽനിന്നു ചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.