ബംഗളൂരു: ഭർത്താവിൽനിന്നു സംരക്ഷണം ആവശ്യപ്പെട്ട് ബംഗളൂരുവിൽ യുവതി പോലീസ് സംരക്ഷണം തേടി. കുടുംബത്തിന് സമ്പത്തും സമൃദ്ധിയും കൊണ്ടുവരാൻ ലക്ഷ്യമിട്ട് ‘കുട്ടിപൂജ’ എന്ന ചടങ്ങിൽ തങ്ങളുടെ പിഞ്ചു കുഞ്ഞിനെ ബലികഴിക്കാൻ ഭർത്താവ് സദ്ദാം ശ്രമിക്കുകയാണെന്നു യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ആദി ഈശ്വർ എന്നു സ്വയം പരിചയപ്പെടുത്തിയാണു സദ്ദാം എന്നെ വിവാഹം കഴിച്ചതെന്നും ഹിന്ദു ആചാരപ്രകാരമാണു വിവാഹം കഴിച്ചതെങ്കിലും ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും മുസ്ലിം വിവാഹ സർട്ടിഫിക്കറ്റിൽ നിർബന്ധിച്ച് ഒപ്പിടീക്കുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.
ഭാഗ്യം ആകർഷിക്കാൻ തന്റെ പേര് മാറ്റണമെന്ന് ഭർത്താവ് നിർബന്ധിച്ചു. സമ്പത്ത് നേടുന്നതിനായി കുട്ടി പൂജ എന്ന മന്ത്രവാദത്തിൽ എന്റെ മകനെ ബലിയാടാക്കുമെന്ന് അയാൾ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.