പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. കൺവൻഷനിൽ ശോഭയുടെ പ്രസംഗത്തിനു ശേഷം ആളുകൾ ഇറങ്ങിപ്പോയതല്ല. ഏത് കൺവൻഷനിലാണ് ആളുകൾ മുഴുവൻ സമയം ഇരുന്നിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
യുഡിഎഫ് കൺവൻഷൻ നടത്തിയത് അതിർത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്. പാലക്കാട് മണ്ഡലം പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയില്ല. പാലക്കാട് യുഡിഎഫിന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയിൽ പോയി കൺവൻഷൻ നടത്തി.
പാലക്കാട് സിപിഎം വോട്ടുകൾ യുഡിഎഫിന് ലഭിച്ചു എന്ന് കോൺഗ്രസിൽ നിന്നുവന്ന സരിൻ പോലും സമ്മതിച്ചു. ബിജെപിക്ക് കൽപ്പാത്തിയിൽ പൂരം ചർച്ച ചെയ്യേണ്ട കാര്യമില്ല. കൽപ്പാത്തിയിലെ വോട്ടുകൾ ബിജെപിയുടേതാണെന്നും കൃഷ്ണകുമാർ പറഞ്ഞു