ഫോട്ടോയ്ക്ക് പോസുചെയ്യുകയെന്നത് വിവാഹത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചിത്രീകരണത്തിനിടിയില്‍ വസ്ത്രം പകുതിയും മുറിഞ്ഞ് പോയാലോ. റഷ്യയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹശേഷം നടന്ന ചിത്രീകകരണത്തിനിടയില് വധുവിന്റെ വിവാഹ വസ്ത്രം കാറിന്റെ മുന്‍വശത്ത് കുടുങ്ങുകയായിരുന്നു. കാര്‍ പിറകോട്ടെടുത്തതോടെ വധുവിന്റെ വസ്ത്രത്തിന്റെ പകുതി കാറിനോടൊപ്പം പോയി. ഇതോടെ വധുവിന് പകുതി വസ്ത്രമില്ലാത്ത അവസ്ഥയായി.
കാര്‍ ഡ്രൈവറെ തലങ്ങും വിലങ്ങും ചീത്ത വിളിച്ചാണ് വധു ദേഷ്യം തീര്‍ത്തത്. എന്നാല്‍ എന്ത് കാരണം കൊണ്ടാണ് െ്രെഡവര്‍ കാര്‍ പിന്നോട്ടെടുത്തതെന്ന് വ്യക്തമല്ല. വധുവിന്റെ അവസ്ഥകണ്ട് വീഡിയോ ഗ്രാഫര്പോലും ചിരിച്ചുപോയി. വിവാഹവസ്ത്രം പകുതി പോയ ശേഷം സ്കേര്‍ട്ട് മാത്രം അണിഞ്ഞ വധു ദേഷ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ യുവതിയുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.