കൊച്ചി: സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിന് ആ അർഥത്തിൽ മറുപടി പറയാൻ ആഗ്രഹിക്കുന്നവരല്ല സിപിഎമ്മെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
തൃശൂരിൽ എങ്ങനെയാണ് സുരേഷ് ഗോപി ജയിച്ചത്. തൃശൂരിൽ ജയിച്ചതുകൊണ്ടാണല്ലോ കേന്ദ്രമന്ത്രിയായത്. കോണ്ഗ്രസ് വോട്ട് മറിച്ചു കൊടുത്തതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്.
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ ഒറ്റതന്തയല്ല, കോണ്ഗ്രസ് എന്ന തന്ത കൂടിയുണ്ട്. അവരാണ് പറയുന്നത് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്ക് മറുപടി പറയുന്നില്ലായെന്ന്
സുരേഷ് ഗോപി കേന്ദ്രമന്ത്രി എന്ന നിലയിൽ പറഞ്ഞിട്ടും എന്താണ് ഒന്നും പറയാത്തത് എന്ന് പ്രതിപക്ഷ നേതാവും കെ.സി. വേണുഗോപാലും ചോദിക്കുകയാണ്. ആരാണ് സുരേഷിനെ കേന്ദ്രമന്ത്രിയാക്കിയതെന്ന് റിയാസ് ചോദിച്ചു.
യുഡിഎഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണ്. സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു.