ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽനിന്നു കാണാതായ ബ്യൂട്ടീഷനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കുടുംബസുഹൃത്തിന്റെ പറന്പിൽ ആറു കഷ്ണങ്ങളാക്കി കുഴിച്ചിട്ടനിലയിലാണു പോലീസ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ചയാണ് 50കാരിയായ അനിത ചൗധരിയെ കാണാതാകുന്നത്. ജോധ്പുരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന അനിത ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂൺ അടച്ചു. എന്നാൽ, അവർ വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേദിവസം അനിതയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
കുടുംബ സുഹൃത്തായ ഗുൽ മുഹമ്മദാണ് അനിതയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. അനിതയുടെ മൃതദേഹം വീടിനു പിന്നിൽ കുഴിച്ചിട്ടുവെന്നു ചോദ്യം ചെയ്യലിൽ മുഹമ്മദിന്റെ ഭാര്യ വെളിപ്പെടുത്തി.