കവർച്ചാനാടകം നടത്തി 62 ല​ക്ഷം തട്ടിയ സംഭവം: ആ​റേ​കാ​ല്‍ ല​ക്ഷം കൂ​ടി ക​ണ്ടെ​ത്തി

കൊ​യി​ലാ​ണ്ടി: എ​ടി​എ​മ്മി​ല്‍ നി​റ​യ്ക്കാ​ന്‍ കൊ​ണ്ടു​പോ​യ 62 ല​ക്ഷം രൂ​പ​ ക​ള്ള​ക്ക​ഥ​യു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ആ​റേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം രൂ​പ ര​ണ്ടു​ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ര​ണ്ടാം പ്ര​തി താ​ഹ തി​ക്കോ​ടി​യി​ലെ കാ​ത്തലി​ക് സിറിയൻ ബാ​ങ്കി​ല്‍ ന​ല്‍​കി​യ അ​ഞ്ച് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യും താ​ഹ​യു​ടെ ഭാ​ര്യ​യു​ടെ പ​ക്ക​ല്‍നി​ന്ന് ഒ​രു​ല​ക്ഷം രൂ​പ​യു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

നേ​ര​ത്തെ വി​ല്യാ​പ്പി​ള്ളി​യി​ലെ ഒ​രു ആ​രാ​ധാ​നാ​ല​യ​ത്തി​ല്‍നി​ന്നു 37 ല​ക്ഷം രൂ​പ​യും താ​ഹ മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കി​യ അ​ഞ്ച് ല​ക്ഷം രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം പ്ര​തി​ക​ളെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ​യ്യോ​ളി ബീ​ച്ച് സു​ഹാ​ന മ​ന്‍​സി​ല്‍ സു​ഹൈ​ല്‍, തി​ക്കോ​ടി കോ​ടി​ക്ക​ല്‍ ഉ​മ്മ​ര്‍ വ​ള​പ്പി​ല്‍ താ​ഹ, തി​ക്കോ​ടി കോ​ടി​ക്ക​ല്‍ പു​ളി​വ​ള​പ്പി​ല്‍ യാ​സ​ര്‍ എ​ന്നി​വ​രെ​യാ​ണ് വീ​ണ്ടും റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

സു​ഹൈ​ലി​നെ കാ​റി​ല്‍ കെ​ട്ടി​യി​ട്ട് പ​ണം ക​വ​ര്‍​ന്നു എ​ന്നാ​യി​രു​ന്നു പ​രാ​തി. സു​ഹൈ​ലി​നെ കൈ​യും​കാ​ലും കെ​ട്ടി​യ​ത്‌ കോ​ഴി​ക്കോ​ട് വെ​സ്റ്റ് ഹി​ല്‍ ബീ​ച്ച് റോ​ഡ് സൈ​ഡി​ല്‍​വ​ച്ചാ​ണെ​ന്ന് പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. കെ​ട്ടാ​നാ​യി ചൂ​ടി​യും ദേ​ഹ​ത്ത് വി​ത​റാ​ന്‍ മു​ള​കു​പൊ​ടി​യും വാ​ങ്ങി​യ മൂ​ടാ​ടി​യി​ലെയും ചെ​ങ്ങോ​ട്ടു​കാ​വി​ലെ​യും ക​ട​ക​ള്‍, കൊ​യി​ലാ​ണ്ടി​യി​ലെ ഫെ​ഡ​റ​ല്‍ ബാ​ങ്ക്, അ​രി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ക​ളെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ര​തി​ക​ളെ കോ​ട​തി മൂ​ന്നു ദി​വ​സേ​ത്തേ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ല്‍ ന​ല്‍​കി​യി​രു​ന്ന​ത്.

തി​ക്കോ​ടി കാ​ത്ത​ലി​ക് സി​റി​യ​ന്‍ ബാ​ങ്ക്, ഫെ​ഡ​റ​ല്‍ ബാ​ങ്ക്, മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത തി​ക്കോ​ടി ബീ​ച്ച്, ബാ​ഗും പ​ര്‍​ദ​യും ഉ​പേ​ക്ഷി​ച്ച തു​റ​ശേ​രി​ക​ട​വ് പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​യി​ലാ​ണ്ടി സി​ഐ, ശ്രീ​ലാ​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്.

സം​ഭ​വം ന​ട​ന്ന അ​രി​ക്കു​ളം ഭാ​ഗ​ത്ത് നി​ന്നു മു​ത​ല്‍ കാ​ട്ടി​ല​പീ​ടി​ക​വ​രെ നൂ​റോ​ളം സി​സി​ടി​വി​ക​ള്‍ പ​രി​ശോ​ധി​ച്ചു. സു​ഹൈ​ലി​ന്‍റെ കാ​റി​നു പി​ന്നി​ലാ​യി ക​വ​ര്‍​ച്ചാ സം​ഘ​ത്തി​ലു​ള്ള​വ​ര്‍ പി​ന്തു​ട​ര്‍​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ണ്ട​തോ​ടെ പോ​ലീ​സി​നു കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി. എ​ന്നാ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സു​ഹൈ​ല്‍ സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. പോ​ലീ​സി​ന് കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി എ​ന്ന​റി​ഞ്ഞ​തോ​ടെ​യാ​ണ് സു​ഹൈ​ല്‍ എ​ല്ലാ കാ​ര്യ​ങ്ങ​ളും പോ​ലീ​സി​നോ​ട് തു​റ​ന്നു പ​റ​ഞ്ഞ​ത്. വ​ണ്‍ ഇ​ന്ത്യ എ​ടി​എം ക​മ്പ​നി​യു​ടെ​താ​യി​രു​ന്നു പ​ണം.

സാ​ധാ​ര​ണ​യാ​യി ബൈ​ക്കി​ലാ​ണ് പ​ണം കൊ​ണ്ടു പോ​കാ​റു​ള്ള​ത്. അ​ന്നേ ദി​വ​സം കാ​റി​ലാ​ണ് പോ​യ​ത്.
സു​ഹൈ​ല്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 62ല​ക്ഷം രൂ​പ ബാ​ങ്കു​ക​ളി​ല്‍നി​ന്നു സു​ഹൈ​ല്‍ പി​ന്‍​വ​ലി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. 62 ല​ക്ഷം രൂ​പ​യാ​ണ് കൃ​ത്യ​മാ​യി ന​ഷ്ട​മാ​യ​ത്. എന്നാൽ, എ​ടി​എം ക​രാ​ര്‍ എ​ടു​ത്ത മു​ഹ​മ്മ​ദ് 72 ല​ക്ഷം രൂ​പ പോ​യ​താ​യാ​ണ് പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്.

Related posts

Leave a Comment