വാഷിംഗ്ടൺ ഡിസി: റഷ്യയ്ക്കൊപ്പം ചേർന്ന് യുക്രെയ്നിൽ യുദ്ധം ചെയ്യാൻ പോകുന്ന ഉത്തര കൊറിയൻ സൈനികർ ബോഡി ബാഗുകളിൽ തിരിച്ചെത്തുമെന്ന് യുഎന്നിലെ യുഎസ് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ്.
‘റഷ്യയെ പിന്തുണച്ച് ഉത്തര കൊറിയൻ സൈനികർ യുക്രെയ്നിൽ പ്രവേശിച്ചാൽ, അവർ തീർച്ചയായും ബോഡി ബാഗുകളിലാകും മടങ്ങിയെത്തുക.
അതിനാൽ അത്തരം അശ്രദ്ധവും അപകടകരവുമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചു രണ്ടുതവണ ചിന്തിക്കാൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെ ഉപദേശിക്കുകയാണ്’- റോബർട്ട് വുഡ് സുരക്ഷാ കൗൺസിലിൽ പറഞ്ഞു.