ജയ്പുർ: രണ്ട് ദിവസം മുൻപ് കാണാതായ സ്ത്രീയുടെ മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജോധ്പുരിലാണ് സംഭവം. അനിത ചൗധരി(50) ആണ് കൊല്ലപ്പെട്ടത്.
കുടുംബ സുഹൃത്താണ് അനിത ചൗധരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ജോധ്പൂരിൽ ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു അനിത. ഒക്ടോബർ 27ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂൺ അടച്ച അനിത വീട്ടിൽ എത്തിയില്ല.
അടുത്ത ദിവസം തന്നെ ഭർത്താവ് മൻമോഹൻ ചൗധരി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണം ഗുൽ മുഹമ്മദ് എന്നയാളിലേക്ക് എത്തി.
അനിതയുടെ സുഹൃത്താണ് മുഹമ്മദ്. അനിത മുഹമ്മദിനെ ഒരു സഹോദരനായിട്ടാണ് കണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. മുഹമ്മദിന്റെ ഭാര്യയാണ് അനിതയെ വീടിന്റെ പിന്നിൽ കുഴിച്ചിട്ടുണ്ടെന്ന് പോലീസിന് മൊഴി നൽകിയത്.
തുടർന്ന് ആറ് കഷ്ണങ്ങളാക്കിയ മൃതദേഹം പോലീസ് കണ്ടെത്തി. ശരീരഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി എയിംസ് ആശുപത്രിയിലേക്ക് അയച്ചു. മുഹമ്മദ് ഒളിവിലാണെന്നും പോലീസ് ഇയാളെ തിരയുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.