എ​ഡി​എം ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ദി​വ്യ​യെ പോ​ലീ​സ് ക​സ്റ്റി​യി​ൽ വി​ട്ടു; നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം; ക​ള​ക്‌​ട​റു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും; ക​ള​ക്ട​റേ​റ്റി​നും ക​ള​ക്ട​ർ​ക്കും സു​ര​ക്ഷ

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സി​പി​എം നേ​താ​വും ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ദി​വ്യ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ദി​വ്യ​യെ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ണൂ​ർ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ല്കി​യി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ണ്ണൂ​ർ ടൗ​ൺ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത് കോ​ടേ​രി​യാ​ണ് അ​പേ​ക്ഷ ന​ല്കി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ദി​വ്യ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

ഇ​തി​നി​ട​യി​ൽ, ക​ള​ക്ട​ർ പോ​ലീ​സി​ന് ന​ല്കി​യ മൊ​ഴി വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ക​ള​ക്‌​ട​ർ അ​രു​ൺ കെ.​വി​ജ​യ​നെ​തി​രേ ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ​യും രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ള​ക്‌​ട​റു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും.

നേ​ര​ത്തെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​യാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. മൊ​ഴി​യി​ൽ ഉ​റ​ച്ചു നി​ല്ക്കു​ന്ന​താ​യും പോ​ലീ​സി​ന് വേ​ണ​മെ​ങ്കി​ൽ അ​ന്വേ​ഷി​ക്കാ​മെ​ന്നും അ​രു​ൺ കെ.​വി​ജ​യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും റ​വ​ന്യൂ​മ​ന്ത്രി​ക്ക് ന​ല്കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും ന​വീ​ൻ ബാ​ബു​വി​ന് ക്ലീ​ൻ ചി​റ്റ് ന​ല്കി​യ ക​ള​ക്‌​ട​ർ ഇ​പ്പോ​ൾ മൊ​ഴി മാ​റ്റി​യ​തി​ന് പി​ന്നി​ൽ സി​പി​എ​മ്മി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും ആ​രോ​പി​ക്കു​ന്ന​ത്.​ക​ള​ക്‌​ട​റേ​റ്റി​ലേ​ക്ക് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ക​ള​ക്‌​ട​റേ​റ്റി​ൽ ജീ​വ​ന​ക്കാ​രി​ൽ ഒ​രു വി​ഭാ​ഗ​വും ക​ള​ക്‌​ട​റെ ബ​ഹി​ഷ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ള​ക്‌​ട​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റി​നും ക​ള​ക്‌​ട​ർ​ക്കും പ്ര​ത്യേ​ക സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​രു​ൺ കെ.​വി​ജ​യ​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സി​പി​ഐ​യും ഉ​റ​ച്ചു നി​ല്ക്കു​ക​യാ​ണ്.

Related posts

Leave a Comment