കോൽക്കത്ത: ബംഗാളിൽ വിവാഹദിനത്തിൽ നവവധുവിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ടു പേർ അറസ്റ്റിൽ. കാഞ്ചരപ്പാറ റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സംഗത്തിനിരയായത്.
ഭർത്താവിനെ മർദിച്ചവശനാക്കിയശേഷമായിരുന്നു അതിക്രമം. വിവാഹത്തിൽ എതിർപ്പുയർത്തിയ ബന്ധുക്കൾ വീട്ടിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് ദമ്പതികൾ കാഞ്ചരപ്പാറ റെയിൽവേ സ്റ്റേഷനിൽ രാത്രി തങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എന്നാൽ, പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിനാൽ റെയിൽവേ ഉദ്യോഗസ്ഥർ ഇവരെ സ്റ്റേഷനിൽനിന്ന് പുറത്താക്കി.
പിന്നീട് റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകവെ കല്യാണി ബരാക്പുർ എക്സ്പ്രസ്വേയിലെ കാഞ്ചരപ്പാറ റെയിൽവേ മേൽപ്പാലത്തിൽ എത്തിയപ്പോൾ പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ നാട്ടുകാരായ ചില യുവാക്കൾ ഭർത്താവിനെ മർദിച്ചവശനാക്കിയശേഷം യുവതിയെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.