സെലിബ്രിറ്റികള്‍ വിവാഹിതരാവുന്നതും പിന്നാലെ വേര്പിരിയുന്നതും ഇന്നു സാധാരണമായ കാഴ്ചയാണ്. എന്നാല്‍ വര്‍ഷം കഴിയു തോറും പ്രണയം കൂടുകയാണ് കാജൽ അഗര്‍വാളിനും ഗൗതം കിച്ലുവിനും ഇടയില്‍. ഇക്കഴിഞ്ഞ ദിവമായിരുന്നു കാജലിന്റെയും ഗൗതമിന്റെയും നാലാം വിവാഹ വാര്‍ഷികം. ഈ കാലമത്രയും എനിക്ക് പിന്ബലമായതിന് നന്ദി എന്നു കുറിച്ച കാജൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഞങ്ങള്‍ വിവാഹിതരായതെന്നും എന്നാല്‍ അതിനും ഏഴ് വര്‍ഷം മുന്‍പേ പരസ്പരം ഞങ്ങള്‍ക്കറിയാമായിരുന്നു എന്നും കാജള്‍ നേരത്തേ പറഞ്ഞിരുന്നു. ഞങ്ങള്‍ക്കിടയിലെ പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞത് കൊവിഡ് കാലത്താണ്.
പരസ്പരം കാണാതെ ജീവിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ് രണ്ട് പേര്‍ക്കും വന്നു. പിന്നെ കാത്തു നില്‍ക്കാനും തയാറല്ലായിരുന്നു. പെട്ടന്ന് കല്യാണം നടത്തി. 2020 -ൽ കൊവിഡ് കാലത്താണ് കാജൽ അഗര്‍വാളിന്റെയും ബിസിനസുകാരനായ ഗൗതം കിച്ലുവിന്റെയും വിവാഹം നടന്നത്.
ഗൗതം വളരെ റൊമാന്റിക് ആയി പ്രപ്പോസ് ചെയ്യുകയും, റൊമാന്‍സ് ചെയ്യുകയും ചെയ്യുന്ന ആളല്ല. വളരെ മെച്വേഡ് ആണ്. ദൈവ് സഹായിച്ച് അത്തരം സിനിമാറ്റിക് പ്രണയമൊക്കെ എനിക്ക് സിനിമാഭിനയത്തിലൂടെ കിട്ടി എന്നാണ് തമാശയില്‍ കാജള്‍ പറയുന്നത്. വിവാഹത്തിന് ശേഷവും കാജള്‍ അഭിനയത്തില്‍ സജീവമാണ്. സകല പിന്തുണയും നല്കി ഗൗതമും കൂടെയുണ്ട്. കുഞ്ഞ് പിറന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞു. പക്ഷേ മറ്റൊന്നിന് വേണ്ടി കുടുംബത്തെ മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നാണ് കാജള്‍ പറയുന്നത്.