കോട്ടയം: സ്കൂട്ടർ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ പുളിക്കമറ്റം കോതേടത്തില് ഷാജി (63)യാണു മരിച്ചത്. ജൂലൈ 20നു രാത്രി 8.30ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിനു സമീപമായിരുന്നു അപകടം.
കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷാജി. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രക്കാരനെ രക്ഷിക്കാന്‍ സ്കൂട്ടർ നിര്‍ത്തുന്നതിനിടെ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ ഷാജിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ട്രോമ സ്റ്റേജില്‍ കഴിഞ്ഞിരുന്ന ഷാജിയെ പിന്നീടു വീട്ടിലേക്കു മാറ്റുകയായിരുന്നു. വീട്ടില്‍ കഴിയവേ ഇന്നു പുലര്‍ച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് വേളൂര്‍ എസ്എന്‍ഡിപി ശ്മശാനത്തില്‍. ഭാര്യ: മിനിമോള്‍, മക്കള്‍: അവിനാശ്, അഭിരാമി. മരുമകള്‍: ഷീജ അവിനാശ്.