പല തരത്തിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ ഒരു യൂട്യൂബറുടെ ഹാലോവീൻ വീഡിയോ ചലഞ്ച് ആണ് യൂട്യൂബിൽ ട്രെന്റിംഗ് ആകുന്നത്. ജുവാൻ ഗോൺസാലസിന്റെ ThatWasEpic എന്ന ചാനലിലെ വീഡിയോ ആണ് വൈറലാകുന്നത്.
‘ട്രിക്ക് ഓർ ട്രീറ്റ്’ എന്ന പേരിൽ ഹാലോവീൻ ദിവസങ്ഹളിൽ ഓരോ വീടിന് മുൻപിലും മിഠായികൾ വച്ചിട്ടുണ്ടാകും. വിവിധ വേഷങ്ങളിലെത്തുന്നവർ ഓരോ വീട്ടിലും പോയി മിഠായികൾ ചോദിക്കുന്ന പതിവും ഉണ്ട്.
അതുപോലെ ഇയാളും ഹാലോവീൻ വേഷത്തിലെത്തി ഓരോ വീടിനു മുന്നിലും പോയി മിഠായികൾ ചോദിക്കുകയാണ്. എന്നാൽ യുവാവ് എന്താണ് ഇത്ര നേരത്തെ മിഠായി ചോദിച്ച് എത്തുന്നതെന്ന് പലരും സംശയിച്ചു. ചിലരൊക്കെ ഇയാൾക്ക് മിഠായി കൊടുക്കുന്നുണ്ട്. മിഠായി വാങ്ങി പകരം വീട്ടുകാർക്ക് യുവാവ് തിരിച്ച് പണം നൽകുകുന്നു.
ആദ്യം പണം വാങ്ങാൻ വീട്ടുകാർ മഠിക്കുമെങ്കിലും യുവാവിന്റെ നിർബന്ധപ്രകാരം പണം വാങ്ങുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. മൂന്ന് ദിവസം കൊണ്ട് 545K ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. യുവാവിനെ അഭിനന്ദിച്ചുകൊണ്ട് പലരും രംഗത്തെത്തി.