ചെങ്ങന്നൂർ: വെസ്റ്റ് ബംഗാളിലെ മാൾഡയിൽനിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന 103.32 ഗ്രാം ഹെറോയിനുമായി ബംഗാൾ സ്വദേശിയെ ചെങ്ങന്നൂർ പോലീസ് പിടികൂടി.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ ബസ്സ്റ്റാൻഡിനു മുന്നിൽ നിന്നാണ് ഇന്നലെ പുലർച്ചെ വെസ്റ്റ് ബംഗാളിൽ മാൽഡയിൽ ഹസാർട്ടിൽ അനിഖ്വൽ (26) എന്നയാളെ പിടികൂടിയത്. അയാളുടെ തോൾ സഞ്ചിയിൽ നിന്നാണ് ഹെറോയിൻ കണ്ടെടുത്തത്.
ഈ ഹെറോയിനിന് മുന്നര ലക്ഷം രൂപ വില വരുമെന്നാണ് പോലീസ് കണക്കാക്കുന്നത്. ചെങ്ങന്നൂർ ഡിവൈഎസ്പി എം. കെ. ബിനുകുമാർ, ഇൻസപെക്ടർ എസ് എച്ച്ഒ എ.സി. വിപിൻ, എസ്ഐമാരായ എസ്. പ്രദീപ്, പി.എസ്. ഗീതു, രാജീവ്, സാലി, സിനീയർ സിപിഒ അരുൺ പാലയൂഴം സിപിഒമാരായ സ്വരാജ് , വിഷ്ണു, രതീഷ് ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.