അ​ങ്ങ​നെ കോ​ട്ട​യം വ​ഴി പോ​ക​ണ്ട; ആ​ല​പ്പു​ഴ വ​ഴി​യു​ള്ള വ​ന്ദേ​ഭാ​ര​തി​ന്‍റെ റൂ​ട്ട് മാ​റ്റാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി ല്ലെ​ന്ന്  കെ.​സി. വേ​ണു​ഗോ​പാ​ൽ 

അ​മ്പ​ല​പ്പു​ഴ: വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ റൂ​ട്ട് മാ​റ്റാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി. ആ​ല​പ്പു​ഴ വ​ഴി​യു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന്‍റെ റൂ​ട്ട് കോ​ട്ട​യം വ​ഴി ആ​ക്കാ​മെ​ന്നു​ള്ള റെ​യി​ല്‍​വേ മ​ന്ത്രി​യു​ടെ നി​ര്‍​ദേശം ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക്ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി. ഈ ​നീ​ക്ക​ത്തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വേ​ണു​ഗോ​പാ​ല്‍ റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് ക​ത്തു​ന​ല്‍​കി.

വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ക​ട​ന്നു​പോ​കാ​ന്‍ എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ സ്ഥി​ര​മാ​യി പി​ടി​ച്ചി​ടു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ട് മ​ന്ത്രി​യെ അ​റി​യി​ച്ച​പ്പോ​ള്‍ അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ക​രം റൂ​ട്ട് മാ​റ്റാ​മെ​ന്ന നി​ര്‍​ദേശം അ​പ്രാ​യോ​ഗി​ക​മാ​ണ്.

അ​ന്ത​ര്‍​ദേ​ശീയ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ​യി​ല്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ വി​ദേ​ശ സ​ഞ്ചാ​രി​ക​ള​ട​ക്കം ദൈ​നം​ദി​നം വ​ന്നു​പോ​കു​ന്ന ഈ ​മേ​ഖ​ല​യി​ല്‍ വ​ന്ദേ​ഭാ​ര​ത് പോ​ലെ​യു​ള്ള പ്രീ​മി​യം സ​ര്‍​വീ​സു​ക​ള്‍ അ​നി​വാ​ര്യ​മാ​ണ്. വ​ള​രെ​യ​ധി​കം പ​രി​മി​തി​ക​ളും യാ​ത്ര​ദു​രി​ത​വു​മാ​ണ് ആ​ല​പ്പു​ഴ തീ​ര​ദേ​ശ പാ​ത​യി​ലെ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന​ത്. വ​ന്ദേ​ഭാ​ര​തി​ന് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തി​നാ​ല്‍ മ​റ്റു​ട്രെ​യി​നു​ക​ള്‍​ക്ക് കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്.

സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ച്ച് യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക​യാ​ണ് വേ​ണ്ട​ത്. അ​തി​നു​ള്ള പ്രാ​യോ​ഗി​ക മാ​ര്‍​ഗം തേ​ടു​ന്ന​തി​ന് പ​ക​രം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ആ​ല​പ്പു​ഴ റൂ​ട്ടി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്കു​ന്ന​ത് യാ​ത്രാ ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും കെ.​സി.​ വേ​ണു​ഗോ​പാ​ല്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം റൂ​ട്ടി​ല്‍ മെ​മു, പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളു​ടെ ബോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ച് യാ​ത്രാ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണം. തീ​ര​ദേ​ശ​പാ​ത വ​ഴി എ​റ​ണാ​കു​ളം-​കൊ​ല്ലം ഭാ​ഗ​ത്ത് പു​തി​യ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും റെ​യി​ല്‍​വേയ്ക്കു മു​ന്നി​ല്‍ വ​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം-​അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്ത് ദീ​ര്‍​ഘ​കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് റെ​യി​ല്‍​വെ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും കെ.​സി.​ വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.‍

Related posts

Leave a Comment