കാ​ന​ഡ​യി​ലെ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ ഖ​ലി​സ്ഥാ​ൻ ആ​ക്ര​മ​ണം

ബ്രാം​പ്ട​ൺ: കാ​ന​ഡ ബ്രാം​പ്ട​ണി​ലെ ഹി​ന്ദു ക്ഷേ​ത്രം ആ​ക്ര​മി​ച്ച് ഖ​ലി​സ്ഥാ​ൻ തീ​വ്ര​വാ​ദി​ക​ൾ. ബ്രാം​പ്ട​ണി​ലെ ഹി​ന്ദു മ​ഹാ​സ​ഭ ക്ഷേ​ത്ര​ത്തി​നു​നേ​രേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഒ​രു​പ​റ്റം ആ​ളു​ക​ൾ ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കു​ക​യും ക്ഷേ​ത്ര ക​വാ​ട​ത്തി​ൽ നി​ന്ന ഭ​ക്ത​രെ​യും ഇ​ന്ത്യ​യു​ടെ പ​താ​ക ഏ​ന്തി​യ ആ​ളു​ക​ളെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ​ക്കു പ​രി​ക്കേ​റ്റു.

എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് പീ​ൽ റീ​ജ​ന​ൽ പോ​ലീ​സ് പ​റ​ഞ്ഞു. ക​നേ​ഡി​യ​ൻ ചാ​ർ​ട്ട​ർ ഓ​ഫ് റൈ​റ്റ്‌​സ് ആ​ൻ​ഡ് ഫ്രീ​ഡം പ്ര​കാ​രം പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള വ്യ​ക്തി​ഗ​ത അ​വ​കാ​ശ​ത്തെ ത​ങ്ങ​ൾ മാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പൊ​തു​ക്ര​മം നി​ല​നി​ർ​ത്തു​ന്ന​തി​നും എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ബ്രാം​പ്ട​ണി​ലെ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ഫെ​ഡ​റ​ൽ മ​ന്ത്രി അ​നി​ത ആ​ന​ന്ദ് എ​ക്സി​ൽ കു​റി​ച്ചു.‘​ഹി​ന്ദു​ക്ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും ആ​ക്ര​മ​ണ​ങ്ങ​ളി​ല്ലാ​തെ അ​വ​രു​ടെ മ​തം ആ​ച​രി​ക്കാ​നും അ​വ​കാ​ശ​മു​ണ്ട്’ എ​ന്നും അ​വ​ർ ഫേ​സ്ബു​ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ക്ര​മ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ബ്രാം​പ്ട​ൺ മേ​യ​ർ പാ​ട്രി​ക് ബ്രൗ​ൺ ആ​വ​ശ്യ​പ്പെ​ട്ടു. മ​ത​സ്വാ​ത​ന്ത്ര്യം കാ​ന​ഡ​യി​ൽ അ​ടി​സ്ഥാ​ന മൂ​ല്യ​മാ​ണ്. എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ബ്രൗ​ൺ എ​ക്‌​സി​ൽ പ്ര​തി​ക​രി​ച്ചു.

ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​ക്ര​മം. നേ​ര​ത്തെ വി​ൻ​ഡ്‌​സ​റി​ലെ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ത്യാ വി​രു​ദ്ധ ചു​വ​രെ​ഴു​ത്തു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു വ​ലി​യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. മി​സി​സാ​ഗ​യി​ലെ ക്ഷേ​ത്ര​ത്തി​ലും സ​മാ​ന നീ​ക്കം ന​ട​ന്നി​രു​ന്നു.

Related posts

Leave a Comment