സി​നി​മ​യി​ൽ നി​ന്നാ​ണെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത അം​ഗീ​കാ​ര​മാ​ണ് കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്: ദൈ​വം കൈ​വി​ടി​ല്ലെ​ന്ന വി​ശ്വാ​സമുണ്ട്; കുഞ്ചാക്കോ ബോബൻ

ജീ​വി​ത്തി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളെയും പോ​സി​റ്റീ​വാ​യി നോ​ക്കി​ക്കാ​ണു​ന്ന ആ​ളാ​ണ്. കു​ഞ്ഞി​ല്ലാ​തി​രു​ന്ന​പ്പോ​ൾ ഏ​റെ വി​ഷ​മം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ദൈ​വം കൈ​വി​ടി​ല്ലെ​ന്ന വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു. ന​ല്ല രീ​തി​യി​ൽ ത​ന്നെ ആ ​വി​ശ്വാ​സം ദൈ​വം ഞ​ങ്ങ​ളു​ടെ കൈ​യി​ൽ കൊ​ണ്ടു​ത​ന്നു എന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ.

സി​നി​മ​യി​ൽ നി​ന്നാ​ണെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത അം​ഗീ​കാ​ര​മാ​ണ് കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ന് ഞാ​ൻ അ​ർ​ഹ​നാ​ണോ​യെ​ന്ന തോ​ന്ന​ൽ പോ​ലും എ​നി​ക്കു​ണ്ട്. മ​ക​ൻ വ​ള​ർ​ന്ന് വ​രു​മ്പോ​ൾ ഞാ​ൻ കൂ​ടു​ത​ൽ ചെ​റു​പ്പ​മാ​കു​ക​യാ​ണ്. കാ​ര​ണം എ​ല്ലാ ആ​ൺ​മ​ക്ക​ൾ​ക്കും അ​വ​രു​ടെ ഹീ​റോ അ​വ​രു​ടെ അ​ച്ഛ​നാ​യി​രി​ക്കും.

എ​ന്‍റെ ശ​ക്തി​യും മ​സി​ലും ഞാ​ൻ എ​ത്ര പേ​രെ ഇ​ടി​ക്കും എ​ന്നൊ​ക്കെ​യാ​ണ് അ​വ​ൻ നോ​ക്കു​ന്ന​ത്. അ​താ​യ​ത് ഞാ​ൻ എ​പ്പോ​ഴും ചാ​ർ​ജ് ആ​യി ഓ​ണാ​യി അ​പ്പോ​ൾ നി​ൽ​ക്കേ​ണ്ടി വ​രും. അ​തി​നു​ള്ള ശ്ര​മം എ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കാ​റുണ്ട്. അ​ത് എ​ന്നെ ചെ​റു​പ്പ​മാ​ക്കു​ന്നു​ണ്ട്. വീ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ വി​മ​ർ​ശ​ക പ്രി​യ ത​ന്നെ​യാ​ണ്.

അ​മ്മ എ​ന്നെ വി​മ​ർ​ശി​ക്കാ​റി​ല്ല. സി​നി​മ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും ന​ല്ല ക​ഥാ​പാ​ത്ര​മ​ല്ലെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ലെ​ട നീ ​ന​ന്നാ​യി ചെ​യ്തു​വെ​ന്ന് പ​റ​യും. സ​മാ​ധാ​നി​പ്പി​ക്കും. പ​ക്ഷെ ഇ​പ്പോ​ൾ കു​റ​ച്ചുകൂ​ടി കാ​ര്യ​മാ​യി അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്. ബോ​ഗെ​യ്ൻ​വി​ല്ല ക​ണ്ട​പ്പോ​ൾ ആ​ദ്യ​മാ​യി മോ​നോ​ട് എ​നി​ക്കും ദേ​ഷ്യം തോ​ന്നി എ​ന്നും അമ്മ പ​റ​ഞ്ഞു എന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Related posts

Leave a Comment