പു​ത്ത​ൻ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി പ​ഴ​യി​ടം: കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ഊ​ട്ടു​പു​ര​യൊ​രു​ക്കാ​ൻ ഇ​ത്ത​വ​ണ​യും മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി

കാ​യി​ക പൂ​ര​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കാ​ന്‍ അ​ടു​ക്ക​ള​ക​ള്‍ സ​ജ്ജം. വ​യ​റും മ​ന​സും ഒ​രു​പോ​ലെ നി​റ​യാ​ന്‍ ഇ​ക്കു​റി​യും രു​ചി​യു​ടെ ര​സ​ക്കൂ​ട്ട് ഒ​രു​ക്കു​ന്ന​ത് പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി ത​ന്നെ. 17 വേ​ദി​ക​ളു​ള്ള കാ​യി​ക​മേ​ള​യ്ക്ക് ഏ​ഴ് അ​ടു​ക്ക​ള​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ധാ​ന അ​ടു​ക്ക​ള മു​ഖ്യ​വേ​ദി​യാ​യ മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​നോ​ടു ചേ​ര്‍​ന്നാ​ണ്.

ക​ള​മ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌ സ്‌​കൂ​ള്‍, കൊ​ച്ചി വെ​ളി ഇ​എം​ജി​എ​ച്ച്എ​സ്എ​സ്, ജി​എ​ച്ച്എ​സ്എ​സ് പ​ന​മ്പി​ള്ളി ന​ഗ​ര്‍, ജി​എ​ച്ച്എ​സ്എ​സ്എ​സ് ക​ട​യി​രു​പ്പ്, കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് അ​ടു​ക്ക​ള​ക​ള്‍. ദി​വ​സ​വും 26,000 ഓ​ളം പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ഏ​ഴ് അ​ടു​ക്ക​ള​ക​ളി​ലാ​യി പാ​ച​കം ചെ​യ്യു​ന്ന​ത്.

പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഉ​ണ​രു​ന്ന അ​ടു​ക്ക​ള​യി​ല്‍​നി​ന്നും രാ​വി​ല​ത്തെ ചാ​യ മു​ത​ല്‍ വൈ​കു​ന്നേ​ര​ത്തെ അ​ത്താ​ഴം വ​രെ ല​ഭ്യ​മാ​ണ്. പാ​ച​ക​ക്കാ​ര്‍​ക്ക് പു​റ​മെ നൂ​റി​ല​ധി​കം സ​ഹാ​യി​ക​ളും അ​ടു​ക്ക​ള​യു​ടെ ഭാ​ഗ​മാ​ണ്.

പാ​ച​ക​വും മേ​ല്‍​നോ​ട്ട​വും നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പാ​ച​ക​പ്പു​ര​യു​ടെ മു​ക്കി​ലും മൂ​ല​യി​ലും ഓ​ടി​യെ​ത്തു​ന്ന പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി ത​ന്നെ​യാ​ണ് അ​ടു​ക്ക​ള​യി​ലെ വേ​ഗ​മേ​റി​യ താ​രം. ദി​വ​സ​വും പ്ര​ഭാ​ത​ഭ​ക്ഷ​ണം വി​വി​ധ ഇ​ന​ങ്ങ​ളാ​കും. ഉ​ച്ച​യ്ക്കും രാ​ത്രി​യി​ലും മ​ത്സ്യ- മാം​സ​ങ്ങ​ളും ഊ​ണി​നൊ​പ്പം വി​ള​മ്പും.

Related posts

Leave a Comment