നമുക്ക് ഇഷ്ടമല്ലാത്തവരെ പലപ്പോഴും ഇടിച്ച് ചമ്മന്തി ആക്കാനുള്ള ദേഷ്യം ഉള്ളിന്റെയുള്ളിൽ കാണും. എന്നാൽ പ്രത്യക്ഷത്തിൽ അത് പ്രവർത്തികമാക്കാൻ സാധിക്കില്ലങ്കിലും മനസിൽ അവർക്ക് പത്ത് ഇടിയെങ്കിലും നമ്മൾ പണ്ടേ കൊടുത്തിട്ടുണ്ടായിരിക്കും. ഇപ്പോഴിതാ തായ്ലാൻഡിൽ നിന്നൊരു വാർത്തയാണ് വൈറലാകുന്നത്.
അവിടുത്തെ ഒരു പ്രതിമ നിർമാണ കടയിൽ ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. ഇങ്ങനെ ആളുകൾ വരുന്നതിന്റെ കാരണം തിരക്കി ചെന്നപ്പോഴാണ് ട്വിസ്റ്റ് മനസിലായത്. അവിടെ എത്തുന്നവർ അവർക്ക് ദേഷ്യം തോന്നുന്ന ആളുടെ പ്രതിമ ഉണ്ടാക്കിക്കും. എന്നിട്ട് അതിനുമുകളിൽ അവരുടെ ദേഷ്യം തീർക്കും. കേൾക്കുന്പോൾ ചിരി വരുന്നുണ്ടെങ്കിലും ഇവിടെ എത്തുന്നവരുടെ മാനസികാവസ്ഥയെ കുറിച്ച് ചിന്തിച്ചാൽ ചിരിയെല്ലാം പന്പ കടക്കും. ഇത് ഒരു തെറാപ്പിയുടെ അനുഭവം നല്‍കുമെന്നും നിങ്ങളെ കൂളാക്കുമെന്നുമാണ് പ്രതിമ തയാറാക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ പറയുന്നത്.
നേരിട്ട് പ്രതികാരം ചെയ്യാൻ മനസില്ലാത്ത ആളുകളാണ് പ്രതിമയിൽ ഇടിച്ചെങ്കിലും അവരുടെ ഉള്ളിലെ ദേഷ്യത്തെ മാറ്റുന്നത്. ‘തായ്ലൻഡിലെ സ്ട്രെസ് റിലീഫിന്റെ ഒരു സവിശേഷ രൂപം’ എന്ന കാപ്ഷനോടെ interesting things എന്ന യൂസറാണ് വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്.