ലിമ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ മത്സരത്തിനിടെ ഫുട്ബോൾ താരം ഇടിമിന്നലേറ്റു മരിച്ചു. യുവന്റഡ് ബെല്ലവിസ്റ്റ എന്ന പ്രാദേശിക ക്ലബിന്റെ താരമായ ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസ (39)യ്ക്കാണു ദാരുണാന്ത്യം സംഭവിച്ചത്.
മഴ കനത്തതിനെത്തുടര്‍ന്ന് കളിക്കാര്‍ മൈതാനത്തിനു പുറത്തേക്ക് പോവുമ്പോഴാണ് മെസയ്ക്കു മിന്നലേറ്റത്. മറ്റുചില കളിക്കാർക്കും പൊള്ളലേറ്റു.
ഇിതിൽ ടീമിന്റെ ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റ ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച പെറുവിലെ ഹുവാങ്കയോയിലെ രണ്ട് ക്ലബുകളായ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിനിടെയാണു ദുരന്തമുണ്ടായത്.