സിനിമയില്‍ നിന്നു വലിയ ഇടവേള എടുത്തതിനുശേഷം തിരിച്ചുവരവ് നടത്തിയതിന് പിന്നില്‍ മക്കളാണെന്ന് വാണി വിശ്വനാഥ്. അമ്മ എന്താണ് അഭിനയിക്കാത്തത് എന്നാണ് മക്കള്‍ ചോദിച്ചത്. അവര്‍ കൂടുതലും തമിഴ് സിനിമകളാണ് കാണാറുള്ളത്. ഇടയ്ക്ക് എന്റെ സിനിമകള്‍ കാണും.
അത് കണ്ടതിനുശേഷം എന്തിനാണ് അമ്മാ… ഇപ്പോള്‍ അഭിനയം നിര്‍ത്തിയത് എന്നാണ് അവരുടെ ചോദ്യം. ഞാന്‍ ഭയങ്കര മടിച്ചിയായി പോയി. എനിക്ക് മക്കളെ നോക്കാന്‍ തന്നെ 24 മണിക്കൂര്‍ തികയാതെ വരാറുണ്ടായിരുന്നു. ആ മടിയിലൂടെയാണ് ഇടവേള നീണ്ടു പോയത്.
പിന്നെ നല്ല നല്ല കഥാപാത്രങ്ങള്‍ വന്നപ്പോള്‍ ചെയ്യണോ വേണ്ടയോ എന്ന സംശയമായിരുന്നു. ഈ സിനിമയെ കുറിച്ച് (ഒരു അന്വേഷണത്തിന്റെ തുടക്കം) പറഞ്ഞപ്പോള്‍ വാണി തന്നെ ഇത് ചെയ്യണമെന്നും എങ്കിലേ അത് ശരിയാവുകയുള്ളൂ എന്നും സംവിധായകന് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിലും വിശ്വാസത്തിലുമാണ് ഞാന്‍ വീണ്ടും അഭിനയിക്കാന്‍ വരുന്നത്. വാണി വിശ്വനാഥ് പറഞ്ഞു.