പാഷൻ കൊണ്ട് സിനിമയിൽ വന്ന ആളല്ല. ഒരു അവസരം കിട്ടി, അതിൽ നിന്ന് വരുമാനം കിട്ടി. പാഷനേറ്റ് ആൾക്കാരെ കൂടെ നിർത്തുകയാണ് താൻ ചെയ്യാറുള്ളത്. പ്രിവിലേജുകളൊന്നുമില്ല. ഇവരൊക്കെ എന്നെ സിനിമയിലേക്ക് വിളിക്കുന്നതിന് കാരണം പ്രൊഫഷണലിസം കൊണ്ടാണ് എന്ന് ധ്യാൻ ശ്രീനിവാസൻ.
പ്രൊഫഷണലാണെങ്കിൽ പാഷനില്ലെങ്കിൽ പോലും കുഴപ്പമില്ല. ജോലി ജോലിയായിട്ട് കാണണം. സമയത്ത് പോകുക. കൃത്യമായി ജോലി തീർത്ത് പോകുക എന്നതെല്ലാം വളരെ പ്രധാനമാണ്. ഇത്രയും ആൾക്കാരുമായുള്ള റിലേഷൻഷിപ്പാണ്.
മലയാളത്തിലെ ഒരു വിധം എല്ലാ പ്രൊഡക്ഷൻ മാനേജർക്കൊപ്പവും പ്രൊഡക്ഷൻ ഹൗസിനോടൊപ്പവും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. സ്വാഭാവികമായും അടുത്ത പടങ്ങൾ വരുമ്പോൾ എന്നെ പരിഗണിക്കും. സിനിമയുടെ വിജയ പരാജയമൊന്നും എന്നെ ബാധിച്ചിട്ടില്ല എന്ന് ധ്യാൻ ശ്രീനിവാസൻ.