ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: കോ​ന്നി, കോ​ട്ട​യം മെ​ഡി​.‍ കോ​ള​ജു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ന്നി, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​മ്പ​യി​ല്‍ ചേ​ര്‍​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ശ​ബ​രി​മ​ല പ്ര​ത്യേ​ക ആ​ശു​പ​ത്രി​യാ​യി കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ 30 കി​ട​ക്ക​ക​ള്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ശ​ബ​രി​മ​ല വാ​ര്‍​ഡി​ല്‍ ക്ര​മീ​ക​രി​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും പ്ര​ത്യേ​കം ബെ​ഡു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി കി​ട​ക്ക​ക​ള്‍ ക്ര​മീ​ക​രി​ക്കും. ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടെ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ധാ​ന​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും അ​ധി​ക​മാ​യി കി​ട​ക്ക​ക​ളും മ​റ്റും സം​വി​ധാ​ന​ങ്ങ​ളും ക്ര​മീ​ക​രി​ക്കു​ക​യും മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ​മ്പ​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്‍​ട്രോ​ള്‍ സെന്‍റ​ര്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും വി​വി​ധ ഭാ​ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ടെ​യും സേ​വ​നം ഇ​വി​ടെ ഉ​റ​പ്പാ​ക്കും. ക​ള​ക്ട​റേ​റ്റ്, സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യു​മാ​യി ലി​ങ്ക് ചെ​യ്ത് ടെ​ലി​ഫോ​ണ്‍ ക​ണ​ക്ഷ​നും ല​ഭ്യ​മാ​ക്കും. ഇ​തു​വ​ഴി അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് മു​ന്‍​കൂ​റാ​യി ത​യാ​റെ​ടു​പ്പ് ന​ട​ത്താ​നാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

തീ​ര്‍​ഥാ​ട​ക​രി​ല്‍ ഹൃ​ദ്രോ​ഗം, മ​റ്റ് ദീ​ര്‍​ഘ​കാ​ല അ​സു​ഖ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ര്‍ ആ​രോ​ഗ്യ​രേ​ഖ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും കൈ​വ​ശം ക​രു​ത​ണം. വ​ട​ശേ​രി​ക്ക​ര​യി​ല്‍ തീ​ര്‍​ഥാ​ട​ന പാ​ത​യി​ല്‍ ത​ന്നെ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം പ്ര​ത്യേ​കം ല​ഭ്യ​മാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്.

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ല​ സാ​മ്പി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്ക​ണം. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും പ​രി​ശോ​ധ​ന വി​ധേ​യ​മാ​ക്ക​ണം. പൊ​തു​ജ​നാ​രോ​ഗ്യം മു​ന്‍​നി​ര്‍​ത്തി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി പൊ​തു​ശു​ചി​ത്വം, വ്യ​ക്തി ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വീ​ണാ ജോ​ര്‍​ജ് നി​ര്‍​ദേ​ശി​ച്ചു.

ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച ഹെ​ല്‍​ത്ത് കാ​ര്‍​ഡു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ നി​ര്‍​മി​ച്ച​വ​ര്‍​ക്കും ഉ​പ​യോ​ഗി​ച്ച​വ​ര്‍​ക്കു​മെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ശ​ബ​രി​മ​ല​യി​ല്‍ സേ​വ​ന​ത്തി​ന് എ​ത്തു​ന്ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍​ട്ട്, സി​പി​ആ​ര്‍ എ​ന്നി​വ​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. ഇ​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​കം ഷെ​ഡ്യൂ​ള്‍ ത​യ്യാ​റാ​ക്കും.വൈ​ദ്യു​തി ത​ട​സ​വും വോ​ള്‍​ട്ടേ​ജ് വ്യ​തി​യാ​ന​ങ്ങ​ളും ആ​രോ​ഗ്യ ഉ​പ​ക​ര​ണ​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കെ​എ​സ്ഇ​ബി ശ്ര​ദ്ധ ന​ല്‍​ക​ണം. പ​ത്തി​ന​കം ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.

ഗ​താ​ഗ​തമ​ന്ത്രി നാ​ളെ പ​മ്പ​യി​ല്‍
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും കെ​എ​സ്ആ​ര്‍​ടി​സി​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ലേ​ക്ക് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ നാ​ളെ പ​മ്പ​യി​ലെ​ത്തും.

പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നു​ക​ള്‍ മ​ന്ത്രി സ​ന്ദ​ര്‍​ശി​ക്കും. പ​മ്പ​യി​ല്‍ അ​വ​ലോ​ക​ന യോ​ഗ​വും ചേ​രും. ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്, കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​ങ്കെ​ടു​ക്കു​ന്ന അ​വ​ലോ​ക​ന​യോ​ഗം ഇ​ന്നു രാ​വി​ലെ പ​മ്പ​യി​ല്‍ ചേ​രു​ന്നു​ണ്ട്.

 

Related posts

Leave a Comment