തിരുവനന്തപുരം : കോർപ്പറേഷൻ വളപ്പിൽ വീണ്ടും ആത്മഹത്യഭീഷണി സമരവുമായി ശുചീകരണ തൊഴിലാളികൾ. ഇന്ന് രാവിലെ പെട്രോളും കയറുമായി രണ്ട് യുവാക്കൾ മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലും സമാന രീതിൽ ശുചീകരണത്തൊഴിലാളികൾ സമരം നടത്തിയിരുന്നു.
അന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ ഇവരുടെ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിച്ചില്ലെന്നാണ് ഇവർ ആരോപിക്കുന്നത്.
മാലിന്യ ശേഖരണ ശുചീകരണ തൊഴിലാളികളെ ശുചീകരണ സേനയായി അംഗീകരിക്കുക , തൊഴിലാളികളുടെ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ശുചീകരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാലമായി കുടിൽ കെട്ടി സമരം നടത്തുന്ന തൊഴിലാളികൾ ആണ് ആത്മഹത്യ ഭീഷണി മുഴക്കി മരത്തിനുമുകളിൽ കയറി നിലയുറപ്പിച്ചത്.
ഇവർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനെതിരെ കോർപറേഷൻ നടപടി സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ആത്മഹത്യാഭീഷണി മുഴക്കി മരത്തിനു മുകളിൽ ഇരിക്കുന്നവരെ താഴെ ഇറക്കാനുള്ള അനു നയ ശ്രമം തുടരുകയാണ്