ടെക്സസ്: പ്രസവിച്ച് മണിക്കൂറുകൾക്കകം സ്വന്തം കുഞ്ഞിനെ ഫേസ്ബുക്കിലൂടെ വിൽക്കാന് ശ്രമിച്ച അമേരിക്കൻ യുവതി അറസ്റ്റിൽ. ടെക്സസ് സ്വദേശിനിയായ ജൂനിപെർ ബ്രൈസൺ (21) ആണ് തന്റെ കുഞ്ഞിനെ വിൽക്കാന് ശ്രമിച്ചത്. കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു സമൂഹ മാധ്യമ ഓൺലൈൻ ഗ്രൂപ്പിൽ പെൺകുഞ്ഞിന്റെ ചിത്രമടക്കം ഇവർ പോസ്റ്റ് ചെയ്യുകയായിരുന്നു.
പോസ്റ്റിനു പിന്നാലെ സ്വവർഗദമ്പതികളടക്കം ഏഴോളം പേർ കുട്ടിയെ ദത്തെടുക്കാനുള്ള താത്പര്യം യുവതിയെ അറിച്ചു. എന്നാല്‍ കുട്ടിയെ കൈമാറുന്നതിന് ഇവര്‍ പണം ആവശ്യപ്പെട്ടുവത്രെ.
ഇതിന് പിന്നാലെ പോലീസ് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.”പ്രസവിച്ച അമ്മ, ദത്തെടുക്കാന്‍ മാതാപിതാക്കളെ തെരയുന്നു’ എന്ന കുറിപ്പോടെയാണ് യുവതി തന്റെ മകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
പുതിയൊരു അപ്പാര്‍ട്ട്മെന്റിലേക്ക് മാറാനും ജോലി തേടാനുമാണു യുവതി പണം ആവശ്യപ്പെട്ടതെന്നു പോലീസ് രേഖകളിൽ പറയുന്നു.