പോസിറ്റീവായ വ്യക്തികൾ ചുറ്റുമുണ്ടാകുന്നത് അനുഗ്രഹമാണ്. രണ്ട് മൂന്ന് വർഷം കാര്യങ്ങൾ ആഗ്രഹിച്ചത് പോലെ പോയില്ലെങ്കിൽ പോലും ജ്യോതികയ്ക്കൊപ്പമിരുന്ന് സംസാരിച്ചപ്പോൾ ജീവിതം മാറുകയും മനോഹരമാവുകയും ചെയ്തു. എനിക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതമാണ്, എന്തിന് ആശങ്കപ്പെടണം എന്ന് തോന്നി.
നമ്മുടെ വളർച്ചയെക്കുറിച്ച് ചിന്തിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അവരോട് സംസാരിക്കുന്നതാണ് ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ. ജ്യോതിക എന്റെ ജീവിതത്തിലുള്ളത് അനുഗ്രഹമാണ്. എനിക്ക് മാത്രമല്ല, എന്റെ കുട്ടികൾക്കും കുടുംബത്തിനും അങ്ങനെയാണ്. ഗജിനി എന്ന സിനിമയിൽ നളിനി ശ്രീരാമാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്.
അതേസമയം ഗാന രംഗങ്ങളിൽ എന്റെ കോസ്റ്റ്യൂം ഡിസൈനർ ജ്യോതികയായിരുന്നു. ഞങ്ങൾ രണ്ട് പേരും ഷോപ്പിംഗിന് പോയി. സുട്ടും വിഴിച്ചൂടാരേ… എന്ന ഗാനത്തിലെ എന്റെ കോസ്റ്റ്യൂമുകൾ ജ്യോതികയും ചേർന്നാണ് എടുത്തത്. ചില ഫംഗ്ഷനും മറ്റ് ഇവന്റുകൾക്കുമായി ഞാൻ ജ്യോതികയ്ക്കൊപ്പം ഷോപ്പിംഗിന് പോയിട്ടുണ്ട്.
ജ്യോതികയ്ക്ക് നല്ല ഫാഷൻ സെൻസുണ്ട്. ജീവിതത്തെക്കുറിച്ച് പഠിച്ചതും നല്ല വ്യക്തിയായതുമെല്ലാം ജ്യോതികയിലൂടെയാണ്. അവളില്ലാതെ ഞാനൊന്നുമല്ല. ഞാനെന്തൊക്കെ ആയിട്ടുണ്ടോ അതിന് കാരണം ജ്യോതികയാണ്.