പ്രമേഹം; ഗുളിക കഴിച്ചാൽ മാത്രം മതിയോ?


പ്ര​മേ​ഹമു​ണ്ട് എ​ന്ന​റി​ഞ്ഞാ​ൽ സ്ഥി​ര​മാ​യി ഗു​ളി​ക​ക​ൾ ക​ഴി​ച്ചാ​ൽ ചി​കി​ത്സ പൂ​ർ​ണമാ​യി എ​ന്നാ​ണ് പ​ല​രു​ടെ​യും വി​ശ്വാ​സം. ചി​ല​രു​ടെ ഒ​രു വി​ശ്വാ​സം ത​മാ​ശ​യാ​ണ്. അ​താ​യ​ത്, അ​ങ്ങ​നെ ഉ​ള്ള​വ​ർ ചി​ല​പ്പോ​ൾ പാ​യ​സ​മോ മ​ധു​രമുള്ള മ​റ്റ് എ​ന്തെ​ങ്കി​ലുമോ ക​ഴി​ച്ചശേഷം പ്ര​മേ​ഹ​ത്തി​ന് ക​ഴി​ക്കു​ന്ന ഗു​ളി​ക ഒ​രു പൊ​ട്ട് എ​ടു​ത്തു ക​ഴി​ക്കും. മ​ധു​രം ക​ഴി​ച്ച​തി​നു പ​രി​ഹാ​രമായി എ​ന്നാ​ണ് അ​വ​രു​ടെ വി​ശ്വാ​സം.

നിസാരമല്ല

പ്ര​മേ​ഹമു​ള്ള പ​ല​രും ഇ​ത് ഒ​രു നി​സാ​ര രോ​ഗ​മാ​ണ് എ​ന്ന മ​നോ​ഭാ​വ​ത്തോ​ടെയാ​ണ് സം​സാ​രി​ക്കാ​റു​ള്ള​ത്. പ​ല​രും ഡോ​ക്ട​ർ ഒ​രി​ക്ക​ൽ കു​റി​ച്ചുകൊ​ടു​ക്കു​ന്ന ഗു​ളി​ക​ക​ൾ ക​ഴി​ച്ച് അ​ങ്ങ​നെ ക​ഴി​യും. പിന്നീടു ഡോ​ക്ട​റെ പോ​യി കാ​ണു​ക​യോ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്യി
ല്ല.

പ്ര​മേ​ഹ ചി​കി​ത്സ ഏ​റ്റ​വും പു​തി​യ അ​റി​വു​ക​ൾ അ​നു​സ​രി​ച്ച് ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​തി​രി​ക്കു​ന്ന​ത് ഒ​രു​പാ​ടു സ​ങ്കീ​ർ​ണത​ക​ൾ​ക്കു കാ​ര​ണ​മാ​കും.

സങ്കീർണതകൾ

പാ​ദ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​ത്തി​ൽ അ​ണു​ബാ​ധ, വ​ലി​യ​തും ചെ​റി​യ​തും ആ​യ ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന നാ​ശം, വി​ര​ലു​ക​ളി​ലേ​ക്കു​ള്ള ര​ക്ത​സ​ഞ്ചാ​രം നി​ല​ച്ചു പോ​കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന ഗാം​ഗ്രീ​ൻ, മോ​ണ രോ​ഗ​ങ്ങ​ൾ, ദ​ഹ​നേ​ന്ദ്രി​യ പ്ര​ശ്ന​ങ്ങ​ൾ, ക​ര​ൾ രോ​ഗ​ങ്ങ​ൾ, വൃ​ക്ക​യി​ലെ പ്ര​ശ്ന​ങ്ങ​ൾ, കാ​ഴ്ച​യി​ലെ പ്ര​ശ്ന​ങ്ങ​ൾ, ഓ​ർ​മക്കു​റ​വ്, ഹൃ​ദ്രോ​ഗ​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം എ​ന്നി​വ പ​ല​രി​ലും ഉ​ണ്ടാ​കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്.

മാനസികാരോഗ്യം തകരുന്പോൾ

ഇ​തി​നെ​ല്ലാം പു​റ​മെ നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലാ​ത്ത പ്ര​മേ​ഹം ഉ​ണ്ടാ​ക്കു​ന്ന മ​റ്റൊ​രു ആ​രോ​ഗ്യപ്ര​ശ്ന​മാ​ണ് മാ​ന​സി​കാ​രോ​ഗ്യം ത​ക​രു​ന്ന​ത്. ഇ​ങ്ങ​നെ പ്ര​മേ​ഹ രോ​ഗി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​തി​രി​ക്കു​ക​യാ​ണെങ്കി​ൽ അ​തി​ന്‍റെ ഫ​ല​മാ​യി പ്ര​മേ​ഹം സ​ങ്കീ​ർ​ണമാ​കു​ന്ന​താ​ണ്.

ലൈംഗികശേഷിയിൽ

പ്ര​മേ​ഹം ഒ​രു​പാ​ടുപേ​രി​ൽ, പ്ര​ത്യേ​കി​ച്ച് പു​രു​ഷ​ന്മാ​രി​ൽ ലൈം​ഗി​കശേ​ഷി കു​റ​യാ​ൻ കാ​ര​ണ​മാ​കാ​റു​ണ്ട്. ഉ​ദ്ധാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യി വ​രും. കു​റേ പേ​രി​ൽ ഉ​ദ്ധാ​ര​ണ ശേ​ഷി ഇ​ല്ലാ​താ​കു​ന്നു.


(തു‌ടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393

Related posts

Leave a Comment