തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്രം തി​രു​ത്തി​ക്കു​റിച്ച് കൊ​ടു​ങ്കാ​റ്റാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ചാ​ണ് വൈ​റ്റ്ഹൗ​സി​ലേ​ക്കു​ള്ള ട്രം​പി​ന്‍റെ ര​ണ്ടാം​വ​ര​വ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷം തൊ​ട്ട​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും അ​ധി​കാ​രം സ്വ​ന്ത​മാ​ക്കി​യ ച​രി​ത്രം ഇ​തി​നു മു​ന്പു​ണ്ടാ​യ​തു 132 വ​ർ​ഷം മു​ന്പ്.

1885 മു​ത​ൽ 1889 വ​രെ യു​എ​സി​നെ ന​യി​ക്കു​ക​യും നാ​ലു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം 1893-1897 വ​രെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും ചെ​യ്ത ഗ്രോ​വ​ർ ക്ലീ​വ്‌​ലാ​ൻ​ഡ് മാ​ത്ര​മാ​ണ് ട്രം​പി​നു മു​ന്പ് ഇ​ത്ത​ര​മൊ​രു തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

വി​ജ​യ​ത്തി​നു തി​ള​ക്കം​കൂ​ട്ടു​ന്ന മ​റ്റൊ​ന്നു​കൂ​ടി ഇ​ത്ത​വ​ണ വോ​ട്ട​ർ​മാ​ർ ട്രം​പി​നു സ​മ്മാ​നി​ച്ചു. 2016ൽ ​പോ​പ്പു​ല​ർ വോ​ട്ടി​ന് പി​ന്നി​ലാ​യി​രു​ന്ന ട്രം​പ് ഇ​ത്ത​വ​ണ പോ​പ്പു​ല​ർ വോ​ട്ടി​ലും ഇ​ല​ക്ട​റ​ൽ വോ​ട്ടി​ലും മു​ന്നി​ലെ​ത്തി​യാ​ണ് ആ​ധി​കാ​രി​ക വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

2016ൽ 538 ​ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ളി​ൽ 304 ഉം ​നേ​ടി ട്രം​പ് വി​ജ​യി​ച്ചു​വെ​ങ്കി​ലും പോ​പ്പു​ല​ർ വോ​ട്ടു​ക​ൾ കാ​ര്യ​മാ​യി നേ​ടാ​നാ​യി​രു​ന്നി​ല്ല.

ട്രം​പും ക്ലീ​വ്‌​ലാ​ൻ​ഡും ത​മ്മി​ൽ വേ​റെ​യും സാ​മ്യ​ങ്ങ​ളു​ണ്ട്. ഇ​രു​വ​രും ന്യൂ​യോ​ർ​ക്ക് നി​വാ​സി​ക​ളാ​ണ്. യു​എ​സ് കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​മോ ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ മ​റ്റേ​തെ​ങ്കി​ലും ചു​മ​ത​ല​യോ വ​ഹി​ക്കാ​തെ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കു നേ​രി​ട്ടു ക​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു ട്രം​പ്. ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു എ​ന്ന​തു​മാ​ത്ര​മാ​യി​രു​ന്നു ക്ലീ​വ്‌​ലാ​ന്‍റി​ന്‍റെ ഭ​ര​ണ​പ​രി​ച​യം.

മാ​റ്റം വാ​ഗ്ദാ​നം ചെ​യ്താ​ണ് ര​ണ്ടു നേ​താ​ക്ക​ളും ജ​ന​ങ്ങ​ളെ സ​മീ​പി​ച്ച​ത് എ​ന്ന​താ​ണ് മ​റ്റൊ​രു സാ​മ്യ​ത.​പ്ര​ബ​ല​രാ​യ എ​തി​രാ​ളി​ക​ളെ കീ​ഴ​ട​ക്കി​യാ​ണ് ര​ണ്ടു​നേ​താ​ക്ക​ളും വൈ​റ്റ്ഹൗ​സി​ലെ​ത്തി​യ​ത്. 2016ൽ ​ആ​ദ്യ​പോ​രാ​ട്ട​ത്തി​ൽ ട്രം​പ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തു മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ല്ല​രി ക്ലി​ന്‍റ​നെ​യാ​ണ്.

മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ൽ ക്ലി​ന്‍റ​ന്‍റെ ഭാ​ര്യ എ​ന്ന​തി​ന​പ്പു​റം സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ വ​ന്പി​ച്ച ജ​ന​പി​ന്തു​ണ ഹി​ല്ല​രി​ക്ക് ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും കെ​ട്ടി​ലും മ​ട്ടി​ലും വ്യ​ത്യ​സ്ഥ​ത​യു​മാ​യെ​ത്തി​യ ട്രം​പ് അ​ത്ഭു​തം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​വ​ണ​യാ​ക​ട്ടെ വൈ​സ്പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സി​ന്‍റെ അ​തി​ശ​ക്ത​മാ​യ വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​നും ട്രം​പി​നു ക​ഴി​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ സ​മാ​ന​മാ​യ പോ​രാ​ട്ട​മാ​യി​രു​ന്നു ക്ലീ​വ്‌​ലാ​ൻ​ഡി​ന്‍റേ​തും. 1884ൽ ​റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ് ജെ​യിം​സ് ജി. ​ബ്ലെ​യ്‌​നെ അ​തി​ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റാ​യ​ത്.

ഇ​ട​വേ​ള​യ്ക്കു​ശേ​ഷം 1892ൽ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. ഹി​ല്ല​രി ക്ലി​ന്‍റ​നെ​പ്പോ​ലെ ജെ​യിം​സ് ബ്ലെ​യ്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.
ച​രി​ത്രം തി​രു​ത്തി​യു​ള്ള ട്രം​പി​ന്‍റെ മ​ട​ങ്ങി വ​ര​വി​ൽ ലോ​ക​ച​രി​ത്ര​ത്തി​ൽ എ​ന്തെ​ല്ലാം തി​രു​ത്ത​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഇ​നി കാ​ണേ​ണ്ട​ത്.

കെ​ന്ന​ഡി ജൂ​ണി​യ​റി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ൽ പ​ദ​വി?

വാ​ക്സി​നു​ക​ളെ​ക്കു​റി​ച്ച് വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂ​ണി​യ​റി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ൽ സു​പ്ര​ധാ​ന പ​ദ​വി ന​ല്കു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് സൂ​ചി​പ്പി​ച്ചു.

കോ​ൺ​ഗ്ര​സും റി​പ്പ​ബ്ലി​ക്ക​ൻ നി​യ​ന്ത്ര​ണ​ത്തി​ൽ

അ​മേ​രി​ക്ക​ൻ പാ​ർ​ല​മെ​ന്‍റാ​യ കോ​ൺ​ഗ്ര​സി​ന്‍റെ സെ​ന​റ്റ്, ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ളി​ലും ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു മു​ൻ​തൂ​ക്കം. നൂ​റം​ഗ സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ന്മാ​ർ 51ഉം ​ഡെ​മോ​ക്രാ​റ്റു​ക​ൾ 49ഉം ​സീ​റ്റു​ക​ൾ നേ​ടു​മെ​ന്നാ​ണ് സൂ​ച​ന.

2018മു​ത​ൽ സെ​ന​റ്റ് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​സ്റ്റ് വി​ർ​ജീ​നി​യ​യി​ലെ ഡെ​മോ​ക്രാ​റ്റി​ക് സീ​റ്റ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ത്തു. സെ​ന​റ്റി​ലെ 34 സീ​റ്റു​ക​ളി​ലേ​ക്കാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച മ​ത്സ​രം.

Related posts

Leave a Comment