ഹാവേരി: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശിയായ വിക്രം എന്നറിയപ്പെടുന്ന ഭിഖ റാം (32)ആണ് കർണാകയിലെ ഹാവേരിയിൽ അറസ്റ്റിലായത്.
ഇയാളെ മഹാരാഷ്ട്ര പോലീസിനു കൈമാറി. പ്രതികൾ ഹാവേരിയിലേക്ക് പോകുന്നതിന് മുമ്പ് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി പോലീസ് അറിയിച്ചു. നിർമാണ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ഇയാൾ ഗൗഡർ ഓനിയിലെ വാടകമുറിയിലാണ് താമസിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.