പാലക്കാട്: പാലക്കാട് നടന്ന പാതിരാ പരിശോധന നാടകം ഷാഫി പറന്പിൽ ആസൂത്രണം ചെയ്തതാണോ എന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ.
പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കണമെന്നും ബിജെപി സിപിഎം ബന്ധം ആരോപിക്കാൻ ബോധപൂർവം പ്ലാറ്റ്ഫോം ഉണ്ടാക്കിയോ എന്നന്വേഷിക്കണമെന്നും സരിൻ പറഞ്ഞു.
സംഭവത്തിൽ ഇപ്പോഴും ഇരുട്ടത്ത് നിൽക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം. ഇവർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്.
കേസ് കേവലം ഒരു വ്യക്തിയിൽ ഒതുങ്ങരുത്. അടിക്കടി വേഷം മാറുന്നവരെ തിരിച്ചറിയാൻ പാലക്കാട്ടുകാർക്ക് കഴിയും. ഷാഫിയുടെ മാസ്റ്റർ പ്ലാനിൽ പെട്ടതാണോ ഇതെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട പി സരിൻ, ചാക്കും ട്രോളിയും പ്രധാന പ്രചാരണ വിഷയമാക്കൂമെന്നും കൂട്ടിച്ചേർത്തു.