വാഷിംഗ്ടൺ: അമേരിക്കയിൽ സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നു പ്രസിഡന്റ് ജോ ബൈഡൻ. അതിനായി ഭരണസംവിധാനങ്ങൾക്കു നിര്‍ദേശം നല്‍കും.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച ഡോണാള്‍ഡ് ട്രംപിനെ അഭിനന്ദനം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. വിജയപ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ.
പൗരന്മാര് അവരുടെ കടമ നിര്‍വഹിച്ചു. ഇനി നിലവിലെ പ്രസിഡന്റ് എന്നനിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വര്‍ഷം ജനുവരി 20ന് സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും ബൈഡൻ പറഞ്ഞു.