ഒ​റ്റ​ദി​വ​സം മൂ​ന്നു​കോ​ടി യാ​ത്ര​ക്കാ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ച​രി​ത്ര നേ​ട്ടം; അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം

കൊ​ല്ലം: ഒ​റ്റ​ദി​വ​സം മൂ​ന്നു കോ​ടി​യി​ല​ധി​കം ആ​ൾ​ക്കാ​ർ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ച​രി​ത്ര നേ​ട്ടം. ഈ ​മാ​സം നാ​ലി​നാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ യാ​ത്ര ചെ​യ്ത​ത്. ഇ​ത് ഗ​താ​ഗ​ത ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ​വും അ​ഭി​മാ​നാ​ർ​ഹ​വു​മാ​യ നേ​ട്ട​മാ​ണെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ പ​റ​യു​ന്നു.

ന​വം​ബ​ർ നാ​ലി​ന് നോ​ൺ സ​ബ​ർ​ബ​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 120. 27 ല​ക്ഷം ആ​യി​രു​ന്നു. ഇ​തി​ൽ 19.43 ല​ക്ഷം പേ​ർ റി​സ​ർ​വ്ഡ് യാ​ത്ര​ക്കാ​രും 101- 29 ല​ക്ഷം പേ​ർ അ​ൺ റി​സ​ർ​വ്ഡ് യാ​ത്രി​ക​രു​മാ​യി​രു​ന്നു. അ​ന്ന​ത്തെ സ​ബ​ർ​ബ​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 180 ല​ക്ഷ​മാ​ണ്.ദു​ർ​ഗാ​പൂ​ജ, ദീ​പാ​വ​ലി, ഛാത്ത് ​പൂ​ജ എ​ന്നീ ഉ​ത്സ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കും അ​തി​ന് അ​നു​സൃ​ത​മാ​യി ആ​വ​ശ്യാ​നു​സ​ര​ണം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​ണ് അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ക്കാ​ൻ റെ​യി​ൽ​വേ​യ്ക്ക് സ​ഹാ​യ​ക​മാ​യ​ത്.

2024 ഒ​ക്ടോ​ബ​ർ ഒ​ന്നി​നും ന​വം​ബ​ർ അ​ഞ്ചി​നും മ​ധ്യേ 4521 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളി​ലാ​യി 65 ല​ക്ഷം പേ​രാ​ണ് യാ​ത്ര ചെ​യ്തി​ട്ടു​ള്ള​ത്.ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സീ​സ​ണി​ൽ 4429 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഇ​ത്ത​വ​ണ 7724 സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 73 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ള്ള​ത്.

പ്ര​തി​ദി​നം ശ​രാ​ശ​രി 175 സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നു എ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ ക​ണ​ക്ക്.ഉ​ത്സ​വ​കാ​ല തി​ര​ക്കി​ന്‌റെ ഭാ​ഗ​മാ​യു​ള്ള മ​ട​ക്ക​യാ​ത്ര​യ്ക്ക് ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ന് മാ​ത്രം 164 സ​ർ​വീ​സു​ക​ളാ​ണ് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. നാ​ളെ മു​ത​ൽ 11 വ​രെ സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​തി​ലും കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment