ചേലക്കര: പി.പി. ദിവ്യക്കെതിരായ സിപിഎം നടപടിയില്‍ വിമർശനവും പരിഹാസവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ. പി. ശശിയെപോലെ പി.പി. ദിവ്യയും പാർട്ടിയുടെ തലപ്പത്തേക്കു തിരിച്ചുവരുമെന്നു കെ. സുധാകരൻ പറഞ്ഞു.
ആത്മാർഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്റേത്. മുമ്പ് പി. ശശിക്കെതിരെയും ഇതുപോലെ നടപടി എടുത്തിരുന്നു. എന്നാൽ ശശി ഇന്ന് അര മുഖ്യമന്ത്രിയാണ്. നവീൻ ബാബുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താനും ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുമാണ് ഇപ്പോഴത്തെ നടപടിയെന്നും കെപിസിസി പ്രസിഡന്റ് പ്രതീകരിച്ചു