മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ സുരേഷ്ഗോപി കഴിഞ്ഞ കുറച്ചു നാളുകളായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ താടിയും മീശയും നീട്ടി വളര്‍ത്തിയാണ് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ടായിരുന്നത്. ഇപ്പോഴിതാ കിടിലിന്‍ യൂത്ത് ലുക്കില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
താടി വടിച്ച് പുതിയ ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്. ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ് താരം താടിവടിച്ചിരിക്കുന്നത്. മാറ്റം മാത്രമാണ് സ്ഥിരം… എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. അടിപൊളി കമന്റുകളും പുതിയ ലുക്കിനോടുള്ള ഇഷ്ടവും ആരാധകര്‍ പോസ്റ്റിനു താഴെ കുറിക്കുന്നുണ്ട്.
എന്നാല്‍ താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് സംശയം കുറിക്കുന്നവരുമുണ്ട്. സുരേഷ്ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. ഒറ്റക്കൊമ്പന് വേണ്ടിയായിരുന്നു താടി വടിക്കാതിരിക്കുന്നതെന്നും സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും താരം പറഞ്ഞിരുന്നു.
താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് ആരാധകര്‍ ആശങ്ക പ്രകടിപ്പിക്കുന്നതും അതുകൊണ്ടാണ്. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ പ്രോജക്ട് താല്‍ക്കാലികമായി നീട്ടിവച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.
അതേസമയം ഊഹാപോഹങ്ങൾക്ക് ഇടമില്ല എന്ന അടിക്കുറിപ്പോടെ പുതിയൊരു ചിത്രവും സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ 250-ാം സിനിമയുടെ പോസ്റ്റര്‍ ആണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ സിനിമ പൂർണമായും വിട്ടിട്ടില്ലെന്നുമുള്ള സൂചനയാണ് നൽകുന്നതെന്ന് ആരാധകർ പറയുന്നു.