ചേര്‍ത്തല: ചേര്‍ത്തലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മോഷണശ്രമങ്ങളില്‍ നഗരം ഭീതിയില്‍. മൂഖംമൂടിധാരികളായ അജ്ഞാതസംഘം മാരകായുധങ്ങളുമായി വിലസുന്നത് ചിലവീടുകളിലെ സിസിടിവി കാമറയില്‍ പതിഞ്ഞതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്.
മോഷണശ്രമങ്ങള്ക്കു പിന്നില്‍ അക്രമകാരികളായ കുറുവസംഘമെന്നു സംശയമുയരുന്നതും ഇതു പ്രചരിക്കുന്നതും ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തില്‍ പലയിടത്തായി മോഷണ ശ്രമങ്ങളുണ്ടായി. മണ്ണഞ്ചേരിയില്‍ കുറുവ സംഘത്തിന്റെ മോഷണത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ഈ സാന്നിധ്യമാണ് ആശങ്കയാകുന്നത്. കഴിഞ്ഞ ദിവസമാണ് കുറുവ സംഘമെന്ന് തോന്നിപ്പിക്കുന്ന സംഘം നഗരസഭ 32-ാം വാര്‍ഡില്‍ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്നത്.
അര്‍ത്തുങ്കല്‍ ബൈപ്പാസിനു സമീപം പണ്ടകശാലപറമ്പില് ശ്രീകേശന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ സംഘം ഓടി രക്ഷപ്പെട്ടു. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ പലവീടുകളിലും മോഷണശ്രമമുണ്ടായി.
തുടര്‍ന്ന് സൂര്യപള്ളി ജോസിയുടെ വീടിന് മുന്നിലും മോഷ്ടാക്കള്‍ എത്തി. മൂന്നംഗസംഘം വീടിന് ഗേറ്റിന് വെളിയില്‍ നില്‍ക്കുന്നത് സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ നഗരസഭ 13-ാം വാര്‍ഡ് പുനവേലി വീട്ടില്‍ മോഷണശ്രമം നടന്നു. അതിഥി തൊഴിലാളിയെ പോലീസ് പിടികൂടിയിട്ടുണ്ട്.
മോഷ്ടാക്കളുടെ ശല്യമേറുന്ന സാഹചര്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകളും യുവജന സംഘടനകളും രാത്രികാല നിരീക്ഷണത്തിനു തയാറാകുന്നുണ്ട്. മുഹമ്മയില്‍ ഡിവൈഎഫ്ഐ പ്രത്യേക സംഘത്തിനു രൂപംനല്കി രാത്രികാല നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനിടയില്‍ മോഷ്ടാക്കളെ കുടുക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.
പോലീസിന്റെ പ്രത്യേക രാത്രികാല നിരീക്ഷണത്തിനൊപ്പം ജനങ്ങളുടെയും യുവജന സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണത്തില്‍ രാത്രികാല നിരീക്ഷണവും നടത്തുമെന്ന് ചേര്‍ത്തല ഇന്‍സ്പക്ടര്‍ ജി. അരുണ്‍ പറഞ്ഞു.