പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ന്‍ ബൈ​ക്കോ​ടി​ച്ചു;  25,000 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വും പി​താ​വിന്

നാ​ദാ​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത മ​ക​ന്‍ ബൈ​ക്ക് ഓ​ടി​ച്ച കേ​സി​ല്‍ പി​താ​വി​നു കി​ട്ടി​യ​തി​ന് എ​ട്ടി​ന്‍റെ പ​ണി. 25,000 രൂ​പ പി​ഴ അ​ട​ക്കേ​ണ്ടി വ​ന്ന​തി​നു പി​ന്നാ​ലെ കോ​ട​തി പി​രി​യും വ​രെ ത​ട​വും ല​ഭി​ച്ചു.

നാ​ദാ​പു​ര​ത്താ​ണ് സം​ഭ​വം. പു​ളി​യാ​വ് സ്വ​ദേ​ശി പാ​ല​ക്കൂ​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ അ​സീ​സി (45) നെ​യാ​ണ് നാ​ദാ​പു​രം കോ​ട​തി ശി​ക്ഷി​ച്ച​ത്.
മെ​യ് അ​ഞ്ചി​ന് ചെ​ക്യാ​ട് – പു​ളി​യാ​വ് റോ​ഡി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് അ​സീ​സി​ന്‍റെ മ​ക​ന്‍ ഓ​ടി​ച്ച ബൈ​ക്ക് നാ​ദാ​പു​രം ക​ണ്‍​ട്രോ​ള്‍ റൂം ​സി​ഐ​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

വ​ള​യം പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പി​ഴ തു​ക അ​സീ​സ് കോ​ട​തി​യി​ല്‍ അ​ട​ച്ചു. പ്ര​ത്യേ​ക അ​ദാ​ല​ത്തി​ലാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

Related posts

Leave a Comment