സ്‌​കൂ​ള്‍ കാ​യി​ക​മേ​ള: അ​ത്‌​ല​റ്റി​ക്‌​സ് കി​രീ​ടം മ​ല​പ്പു​റ​ത്തി​ന്; തി​രു​വ​ന​ന്ത​പു​രം ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ അ​ത്‌​ല​റ്റി​ക്‌​സ് കി​രീ​ടം മ​ല​പ്പു​റ​ത്തി​ന്. 22 സ്വ​ര്‍​ണ​വും 28 വെ​ള്ളി​യും 24 വെ​ങ്ക​ല​വും നേ​ടി​യാ​ണ് മ​ല​പ്പു​റ​ത്തി​ന്‍റെ നേ​ട്ടം.

മൂ​ന്ന് ഫൈ​ന​ല്‍ ബാ​ക്കി നി​ല്‍​ക്കെ 233 പോ​യി​ന്‍റു​മാ​യാ​ണ് മ​ല​പ്പു​റം ഒ​ന്നാ​മ​തെ​ത്തി​യ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള പാ​ല​ക്കാ​ടി​ന് 191 പോ​യി​ന്‍റാ​ണു​ള്ള​ത്.

ഇ​നി​യു​ള്ള എ​ല്ലാ മ​ത്സ​ര​ത്തി​ലും സ്വ​ര്‍​ണം നേ​ടി​യാ​ലും പാ​ല​ക്കാ​ടി​ന് ഒ​ന്നാ​മ​തെ​ത്താ​ന്‍ ക​ഴി​യി​ല്ല. അ​തേ​സ​മ​യം 1935 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​ര​മാ​ണ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍.

ഒ​ളിം​മ്പി​ക് മാ​തൃ​ക​യി​ല്‍ ന​ട​ത്തി​യ ആ​ദ്യ സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യ്ക്കാ​ണ് ഇ​ന്ന് കൊ​ടി​യി​റ​ങ്ങു​ന്ന​ത്. വൈ​കി​ട്ട് നാ​ലി​ന് മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​താ​ദ്യ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ചീ​ഫ് മി​നി​സ്‌​റ്റേ​ഴ്‌​സ് എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി മു​ഖ്യ​മ​ന്ത്രി ജേ​താ​ക്ക​ള്‍​ക്ക് സ​മ്മാ​നി​ക്കും. മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ ഐ.​എം.​വി​ജ​യ​ന്‍, ന​ട​ന്‍ വി​നാ​യ​ക​ന്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​വും.

സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന കാ​യി​ക താ​ര​ങ്ങ​ള്‍​ക്കാ​യി ന​ട​ത്തി​യ ഇ​ന്‍​ക്ലൂ​സീ​വ് സ്‌​പോ​ര്‍​ട്‌​സ്, ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ സൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം എ​ന്നി​വ ഇ​ത്ത​വ​ണ​ത്തെ കാ​യി​ക​മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ലാ​വി​രു​ന്നും അ​ത്‌​ല​റ്റി​ക് പ​രേ​ഡും ന​ട​ക്കും.

Related posts

Leave a Comment