ഉ​ത്തേ​ജ​ക​മ​രു​ന്നി​ന്‍റെ വ​ൻ ശേ​ഖ​ര​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ; ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​മ​രു​ന്നു വേ​ട്ട; 10 മി​ല്ലി​യു​ടെ മ​രു​ന്നി​ന് ഇ​ടാ​ക്കു​ന്ന​ത് 1000 രൂ​പ; രാ​മ​ങ്ക​രി സ​ന്തോ​ഷ് പി​ടി​യി​ൽ

ര​​ക്ത​​സ​​മ്മ​​ർ​​ദം കൂട്ടി ഉത്തേജനം നൽകും;  രക്തസമ്മർദം കുറഞ്ഞാൽ കഴിക്കുന്ന മരുന്നിന്‍റെ വൻശേഖരവുമായി യുവാവ് പിടിയിൽ;
ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​രി​​ൽ വ​​ൻ ല​​ഹ​​രി​​മ​​രു​​ന്ന് വേ​​ട്ട. ഉ​​ത്തേ​​ജ​​ക മ​​രു​​ന്നി​​ന്‍റെ വ​​ൻ ശേ​​ഖ​​ര​​വു​​മാ​​യി യു​​വാ​​വി​​നെ ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ആ​​ല​​പ്പു​​ഴ രാ​​മ​​ങ്ക​​രി മ​​ഠ​​ത്തി​​ൽ​​പ​​റ​​മ്പി​​ൽ സ​​ന്തോ​​ഷ് മോ​​ഹ​​ന​​നെ(32)​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ എ​​സ്എ​​ച്ച്ഒ എ.​​എ​​സ്. അ​​ൻ​​സി​​ലി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം പി​​ടി​​കൂ​​ടി​​യ​​ത്. അ​​തി​​ര​​മ്പു​​ഴ​​യി​​ൽ വാ​​ട​​ക വീ​​ട്ടി​​ൽ താ​​മ​​സി​​ച്ചാ​​ണ് ഇ​​യാ​​ൾ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.

ശ​​സ്ത്ര​​ക്രി​​യ​​യ്ക്കി​​ടെ ര​​ക്ത​​സ​​മ്മ​​ർ​​ദം കു​​റ​​ഞ്ഞാ​​ൽ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി രോ​​ഗി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന മ​​രു​​ന്നാ​​ണ് ഇ​​യാ​​ൾ ല​​ഹ​​രി​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്കു ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ജി​​മ്മു​​ക​​ളി​​ൽ പ​​രി​​ശീ​​ലി​​ക്കു​​ന്ന​​വ​​രും കാ​​യി​​ക താ​​ര​​ങ്ങ​​ളും ഉ​​ത്തേ​​ജ​​നം കി​​ട്ടാ​​ൻ ഈ ​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കാ​​റു​​ണ്ടെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. 10 മി​​ല്ലി​​യു​​ടെ 250 കു​​പ്പി ല​​ഹ​​രി മ​​രു​​ന്നാ​​ണ് ഇ​​യാ​​ളി​​ൽ​നി​​ന്ന് ക​​ണ്ടെ​​ടു​​ത്ത​​ത്. കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ല​​ഹ​​രി മ​​രു​​ന്ന് പി​​ടി​​കൂ​​ടു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ല​​ഹ​​രി മ​​രു​​ന്നു വേ​​ട്ട​​യാ​​ണി​​ത്.

ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ഗ​​ര​​ത്തി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ ഇ​​യാ​​ളി​​ൽ​​നി​​ന്ന് ചെ​​റി​​യ അ​​ള​​വി​​ൽ ക​​ഞ്ചാ​​വ് പി​​ടി​​ച്ചെ​​ടു​​ത്തി​​രു​​ന്നു. ഇ​​തേ​ത്തു​​ട​​ർ​​ന്ന് ഇ​​യാ​​ളു​​ടെ വാ​​ഹ​​നം പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് വാ​​ഹ​​ന​​ത്തി​​നു​ള്ളി​ൽ​നി​​ന്നു ഉ​ത്തേ​ജ​ക മ​​രു​​ന്നി​​ന്‍റെ വ​​ൻ ശേ​​ഖ​​രം ക​​ണ്ടെ​​ടു​​ത്ത​​ത്. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സി​​ന്‍റെ നി​​ർ​​ദേശ​​മ​​നു​​സ​​രി​​ച്ച് ഡ്ര​​ഗ് ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ താ​​രാ എ​​സ്. പി​​ള്ള, ജ​​മീ​​ല ഹെ​​ല​​ൻ ജേ​​ക്ക​​ബ്, ബ​​ബി​​ത കെ. ​​വാ​​ഴ​​യി​​ൽ എ​​ന്നി​​വ​​ർ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത് വീ​​ര്യം​കൂ​​ടി​​യ ല​​ഹ​​രി മ​​രു​​ന്നാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​ത്.

ജി​​മ്മു​​ക​​ളി​​ലും വ​​ടം​​വ​​ലി അ​​ട​​ക്ക​​മു​​ള്ള കാ​​യി​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കും വ്യാ​​പ​​ക​​മാ​​യി ഈ ​​മ​​രു​​ന്ന് പ്ര​​തി വി​​ത​​ര​​ണം ചെ​​യ്തി​​രു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​യു​​ന്നു. 10 മി​​ല്ലി​​യു​​ടെ ഒ​​രു കു​​പ്പി​ക്ക് 600 ​മു​​ത​​ൽ 1,000 രൂ​​പ വ​​രെ​​യാ​​ണ് ഇ​​യാ​​ൾ ഈ​​ടാ​​ക്കി​​യി​​രു​​ന്ന​​ത്. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഷാ​​ഹു​​ൽ ഹ​​മീ​​ദി​​ന്‍റെ നി​​ർ​​ദേശ​​പ്ര​​കാ​​രം കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി കെ.​​ജി. അ​​നീ​​ഷ്, ഏ​​റ്റു​​മാ​​നൂ​​ർ എ​​സ്എ​​ച്ച്ഒ ഇ​​ൻ​​സ്പെ​​ക്ട​​ർ എ.​​എ​​സ്. അ​​ൻ​​സ​​ൽ, എ​​സ്ഐ എ.​​എ​​സ്. അ​​ഖി​​ൽ ദേ​​വ്, സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ ധ​​നേ​​ഷ് വി.​​ആ​​ർ, അ​​ജി​​ത് എം. ​​വി​​ജ​​യ​​ൻ, സു​​നി​​ൽ, വ​​നി​​ത എ​​എ​​സ്ഐ പി.​​എ​​സ്. ജി​​ഷ എ​​ന്നി​​വ​​ർ അ​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.

Related posts

Leave a Comment