മോഷണക്കേസ് പ്രതിയെ കഞ്ചാവ് വില്പനയ്ക്കിടെ എക്‌സൈസ് സംഘം പിടികൂടി

alp-arrestkanchavuകോട്ടയം: മോഷണക്കേസ് പ്രതിയെ കഞ്ചാവ് വില്പനയ്ക്കിടെ എക്‌സൈസ് സംഘം പിടികൂടിയത് സാഹസികമായി. കാരാപ്പുഴ കൊച്ചുപറമ്പില്‍ ബാദുഷ ഷാഹു(23)ലാണു കോട്ടയം എക്‌സൈസ് സ്‌പെഷല്‍ സ്ക്വാഡിന്റെ പിടിയിലായത്. മഫ്തിയില്‍ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെട്ട ബാദുഷായെ ഒരു കിലോമീറ്ററോളം ഓടിച്ചാണു എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ പേരില്‍ മോഷണം, അടിപിടി കേസുകള്‍ ഉള്‍പ്പെടെ എക്‌സൈസിലും പോലീസിലുമായി 20ല്‍പ്പരം കേസുകളുണെ്ടന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

വേളൂര്‍ ഗവണ്‍മെന്റ് സ്കൂളിനു പരിസരത്തു കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് കൈമാറാന്‍ എത്തിയപ്പോള്‍ ഇയാള്‍ എക്‌സൈസിന്റെ പിടിയിലാകുകയായിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വാങ്ങാന്‍ ആളെ കണെ്ടത്തിക്കൊണ്ടിരുന്നതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

രാത്രികാലങ്ങളില്‍ വീടുകളില്‍ ചാര്‍ജ് ചെയ്യുന്നതിനായി ഇട്ടിരിക്കുന്ന ആഢംബര മൊബൈല്‍ ഫോണുകളും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. എക്‌സൈസ് സപെഷല്‍ സ്ക്വാഡ് ഇന്‍സ്‌പെക്ടര്‍ എസ്. ഷിജു, പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. ശ്യാംകുമാര്‍, കെ.എന്‍. ജോജോ, എ. നാസര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.

Related posts