കണ്ണൂർ: കണ്ണൂർ എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന കണ്ണൂർ വിജിലൻസ് സിഐയെ സ്ഥലം മാറ്റി. ബിനു മോഹനനെയാണ് ന്യൂ മാഹി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.
പി.പി. ദിവ്യയുമായി ബന്ധപ്പെട്ട് ഉയർന്ന ബിനാമി ഇടപാടിൽ ബിനു മോഹനനും പങ്കുണ്ടെന്ന ആരോപണം യൂത്ത് കോൺഗ്രസും കോൺഗ്രസും ഉന്നയിച്ചിരുന്നു.ബിനു മോഹൻ വിജിലൻസിലിരുന്നാൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിവാദ പെട്രോൾ പന്പുടമ പ്രശാന്തിനെതിരേയുള്ള അന്വേഷണം അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ഇതിനിടെയാണ് ബിനു മോഹനനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയത്. ന്യൂ മാഹി സിഐയായിരുന്ന സി. ഷാജുവാണ് പുതിയ വിജിലൻസ് സിഐ.