ലണ്ടൻ: കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പാരാഗ്ലൈഡർ ഇടിച്ച് 15 കാരിക്ക് ഗുരുതര പരിക്ക്. കൗണ്ടി ഡർഹാമിലെ ചെസ്റ്റർ-ലെ-സ്ട്രീറ്റിലെ ലില്ലി നിക്കോളിനാണ് ഗുരുതരമായി പരിക്കേറ്റത്.
തെക്കുപടിഞ്ഞാറൻ തുർക്കിയിലെ റിസോർട്ട് പട്ടണമായ ഒലുഡെനിസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ലില്ലി.
ഒരു റിസോർട്ടിലെ ലോബിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പാരഗ്ലൈഡർ നിയന്ത്രണം തെറ്റി വന്ന് ലില്ലിയുടെ മേൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിൽ നാല് പൊട്ടലുണ്ട്. താടിയെല്ലിന് ഗുരുതര പരിക്കേറ്റു.
നാക്ക് മുറിഞ്ഞിട്ടുണ്ട്. കുട്ടിക്ക് ഒന്നിലധികം സർജറികൾ ആവശ്യമാണെന്ന് അമ്മ ലിൻഡ്സെ ലോഗൻ പറഞ്ഞു. ലില്ലിയുടെ സഹോദരി 19കാരി മേഗനെ പാരാഗ്ലൈഡർ തട്ടിയെങ്കിലും കാര്യമായ പരിക്കില്ല.